സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും കാണി ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്തു നടന്ന സാംസ്കാരി കോത്സവത്തിന്റെ ഭാഗമായി വി. മോഹന കൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാ കവി അക്കിത്തം പ്രകാശനം ചെയ്തു. കവയത്രി അഭിരാമി പുസ്തകം ഏറ്റു വാങ്ങി. ആലങ്കോട് ലീലാ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന ‘നമ്മുടെ കാലം, നമ്മുടെ കവിത’ എന്ന പരിപാടിയില്‍ പി. പി. രാമ ചന്ദ്രന്‍, പി. എം. പള്ളിപ്പാട്, റഫീക് അഹമ്മദ്, സെബാസ്റ്റ്യന്‍, നന്ദന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, രാധാമണി അയങ്കലത്ത്, വിഷ്ണു പ്രസാദ്, ഹരി ആനന്ദ കുമാര്‍, സുധാകരന്‍ പാവറട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പി. രാജ ഗോപാല മേനോന്‍ സ്വാഗതവും ജമാല്‍ പനമ്പാട് നന്ദിയും പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പുസ്തകം