ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി പാം പുസ്തകപ്പുര നടത്തിയ കവിതാ മല്‍സര വിജയി കളെ പ്രഖ്യാപിച്ചു.
അജീഷ് മാത്യു (കവിത : ഇനി നമുക്ക് പതിയെ പിന്നോട്ട് നടക്കാം) ഒന്നാം സ്ഥാനവും അഡ്വ. സോണിയ ഷിനോയ് (കവിത : മെമ്മറീസ് ആര്‍ ജയില്‍ഡ് അഥവാ ജെ. എല്‍. മെമ്മോ റിയല്‍ ആശു പത്രി യുടെ നാലാം നില) രണ്ടാം സ്ഥാനവും മുനീര്‍ കെ. ഏഴൂര്‍ (കവിത : രാജ്യം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇടവ ഷുക്കൂര്‍ ചെയര്‍മാനും മുരളി മംഗലത്ത്, ഇന്ദിരാ ദേവി എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെ ടുത്തത്.
ആലപ്പുഴ സ്വദേശി യായ അജീഷ് മാത്യു കഴിഞ്ഞ 18 വര്‍ഷ മായി ഷാര്‍ജ യില്‍ ജോലി ചെയ്യുന്നു. പ്രമുഖ നാടക കൃത്തും അഭി നേതാവു മായ സേവ്യര്‍ പുല്‍ പ്പാട്ടിന്റെ മകളാണ് അഡ്വ. സോണിയ ഷിനോയ്. മലപ്പുറം തിരൂര്‍ സ്വദേശി യായ മുനീര്‍ കെ. ഏഴൂര്‍ ദുബായില്‍ ജോലി ചെയ്യുന്നു.
ഫെബ്രുവരി ആദ്യ വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ വെച്ച് പുര സ്‌കാര ങ്ങള്‍ സമ്മാ നിക്കും എന്ന് പാം ഭാര വാഹി കളായ സുകു മാരന്‍ വെങ്ങാട്ട്, സലീം അയ്യനത്ത്, വെള്ളി യോടന്‍, വിജു. സി. പരവൂര്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ അറി യിച്ചു.
- Tag : സാഹിത്യം
- പുസ്തക പ്രകാശനം
- പാം അക്ഷര തൂലിക അവാര്‍ഡ്
- പാം അക്ഷര തൂലിക പുരസ്കാരം
- അക്ഷര തൂലിക കഥാ മല്‍സര വിജയികള്‍
- രമ്യ ആന്റണിയുടെ ‘ശലഭായനം’ പ്രകാശനം ചെയ്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: palm-books, പ്രവാസി, ഷാര്‍ജ, സാഹിത്യം