ഷാർജ : ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെയുള്ള അഞ്ചു നൂറ്റാണ്ടു കാലത്തെ കുടിയേറ്റങ്ങളുടെ കഥ പറയുന്ന ‘തരീമിലെ കുടീരങ്ങള്‍’ എന്ന വിഖ്യാത കൃതി ഷാർജ ബുക്ക് ഫെയറിൽ പുനഃപ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. മുഹമ്മദ് സാജിദ്, പുസ്തകം മുനീർ തോട്ടത്തിലിന് നൽകി യായിരുന്നു പുനഃപ്രകാശനം ചെയ്തത്.
കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, ശിഹാബ്, കുഞ്ഞു മുഹമ്മദ്, ഡോ. അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ സംബന്ധിച്ചു.
അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തി ലേക്കും ദക്ഷിണ പൂര്‍വേഷ്യയിലേക്കും വ്യാപിച്ച ഹള്‌റമി സയ്യിദുമാരുടെ വംശാവലി ചരിത്രം. അതാതിടങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും അവര്‍ വിശ്വ പൗരത്വം നില നിര്‍ത്തിയതിൻ്റെ നര വംശ ശാസ്ത്ര വിവരണം.
കോളനീകരണത്തിൻ്റെ ശാക്തിക ദ്വന്ദ്വങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ സാമ്രാജ്യങ്ങളുമായി നടത്തിയ നീക്കു പോക്കുകളുടെ സാക്ഷ്യം. നര വംശ ശാസ്ത്രത്തി ൻ്റെയും വംശാവലി ചരിത്രത്തിൻ്റെയും സങ്കേതങ്ങളെ വിദഗ്ധമായി സംയോജിപ്പിക്കുക വഴി സാംസ്‌കാരിക പഠനങ്ങള്‍ക്ക് പുതിയ ദിശ കാണിച്ച കൃതിയാണ് എങ്സെങ് ഹോ രചിച്ച ‘തരീമിലെ കുടീരങ്ങള്‍’
- pma