ഷാർജ : യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടി പ്പിക്കുന്ന സാഹിത്യ രചനാ മത്സര ത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇന ങ്ങളി ലാണ് മല്‍സരം.
‘ഇന്ത്യ – ചരിത്രം, വർത്തമാനം, ഭാവി’ എന്ന വിഷയ ത്തിലാണ് ലേഖനം എഴുതേണ്ടത് (പത്ത് പുറത്തിൽ കവിയരുത്). എന്നാല്‍ കഥ, കവിത എന്നിവക്ക് പ്രത്യേകം വിഷയം ഇല്ല.
എൻ. ഇ. ബാലറാമിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങ ളുടെ ഭാഗ മായി സംഘടി പ്പിക്കുന്ന സാഹിത്യ രചനാ മല്‍സരങ്ങളി ലേക്കുള്ള സൃഷ്ടികള്‍ മാര്‍ച്ച് പത്തിനു മുന്‍പായി contest @ yksshj. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം.
ഒന്നാം സ്ഥാനം കരസ്ഥമാ ക്കുന്ന സൃഷ്ടി കൾക്ക്, ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ മാർച്ച് 20 ന് നടക്കുന്ന സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാര ചടങ്ങിൽ വെച്ച് സമ്മാന ങ്ങൾ നൽകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, പ്രവാസി, യുവകലാസാഹിതി, ഷാര്‍ജ, സംഘടന, സാഹിത്യം