അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ കേരളാ സോഷ്യല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രപ്പന്റെ വിയോഗത്തിലൂടെ കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പത്ര ക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി ദുബായ് ഘടകം പ്രവര്‍ത്തക സമിതി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയ ത്തിനും വലിയ നഷ്ടമാണ് ഈ പോരാളിയുടെ വിയോഗം. ഇടതുപക്ഷ ഐക്യം ഊട്ടി വളര്‍ത്താന്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും സൂക്ഷ്മ നിരീക്ഷണവും എല്ലാവര്‍ക്കും മാതൃക യാക്കാവുന്ന തായിരുന്നു. പൊതു പ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദല ദുബായ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്റര്‍, ചരമം, ദല, യുവകലാസാഹിതി