അബുദാബി : സ്ത്രീ പീഡന ങ്ങള്‍ക്ക് എതിരായ പൗര സമൂഹ ത്തിന്റെ ജാഗ്രത കൂടുതല്‍ ശക്തമാകേണ്ടതുണ്ട് എന്ന് ‘ദല’ സംഘടിപ്പിച്ച സെമിനാറില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
‘അപഹരിക്കപ്പെടുന്ന സ്തീത്വവും സദാചാര ത്തിന്റെ വര്‍ത്തമാനവും’ എന്ന സെമിനാര്‍ വിഷയ ത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, പ്രമീള ഗോവിന്ദ് എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി.
സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍ പീഡന ക്കേസുകളിലെ പ്രതികള്‍ ഇന്നും സുരക്ഷിത രായിരിക്കുമ്പോള്‍ ഗോവിന്ദ ച്ചാമിയും ശോഭാ ജോണു മൊക്കെ ജയില്‍ സുഖവാസ സ്ഥലമാക്കി മാറ്റുന്ന സാഹചര്യ മാണുള്ളത്. നീതിന്യായ സ്ഥാപനങ്ങളും മറ്റ് ഔദ്യോഗിക സംവിധാന ങ്ങളും ഇര കള്‍ക്ക് തുണക്ക് എത്താതിരിക്കുന്ന വര്‍ത്തമാന ഇന്ത്യ യില്‍ രാജ്യത്താകമാനം മധ്യ വര്‍ഗ ത്തില്‍ നിന്നുയര്‍ന്ന സമാനത കളില്ലാത്ത പ്രതിഷേധം പ്രതീകാത്മകമാണ്.
വിദ്യാഭ്യാസ – സാംസ്‌കാരിക മണ്ഡല ങ്ങളില്‍ പരിവര്‍ത്തന ങ്ങള്‍ അനിവാര്യ മായിരിക്കവേ, പ്രതികരിക്കാനുള്ള തന്റേടം കുട്ടികളില്‍ വളര്‍ത്തി എടുക്കാന്‍ സമൂഹവും രക്ഷിതാക്കളും മുന്നോട്ട് വരണം. ഉപഭോഗ വത്കൃത സമൂഹ ത്തില്‍ വൈകാരികാസക്തി കളുടെയും കുറ്റ കൃത്യ ങ്ങളുടെയും വര്‍ധന മുമ്പെങ്ങുമില്ലാത്ത വിധം ദൃശ്യ മായതിന്റെ സാക്ഷ്യ ങ്ങളാണ് സമകാല ദുരന്ത ങ്ങളെന്ന് എം. സി. എ. നാസര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ ഉപകരണം ആണെന്ന മനോഭാവം, മദ്യപാനം, മേലനങ്ങാതെ വന്നു ചേരുന്ന പണം, ഇവയൊക്കെ കുറ്റകൃത്യ ങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ദില്ലി ദുരന്ത ത്തില്‍ മുഖ്യധാരാ മാധ്യമ ങ്ങളുടെ ഇടപെടല്‍ ശ്ലാഘനീയ മായിരുന്നു. പീഡന ങ്ങള്‍ക്കെതിരായ പോരാട്ടം താക്കീതായി മാറും വിധം, കേരള ത്തിന്റെ രാഷ്ട്രീയ ഉണര്‍വ് ശക്തി പ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര മനസ്സാക്ഷി ഉണര്‍ന്ന തിന്റെ അഭൂത പൂര്‍വമായ ദൃശ്യ ങ്ങളാണ് ദില്ലി യില്‍ കണ്ടതെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ‘ദല’ പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അഭിപ്രായപ്പെട്ടു.
ദല ജനറല്‍ സെക്രട്ടറി പി. പി. അഷ്‌റഫ് സ്വാഗതവും വനിതാ വിഭാഗം കണ്‍വീനര്‍ നന്ദിയും പറഞ്ഞു.