അബുദാബി : പ്രമുഖ കവി അസ്മോ പുത്തന്‍ചിറ മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഏഴര മണിയോടെ അബുദാബി മുസ്സഫ യിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിക്കുക യായിരുന്നു. (62 വയസ്സായിരുന്നു). പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ശൈഖ് ഖലീഫ ആശുപത്രി യിലേക്ക് മാറ്റി യിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ മാള ക്കു സമീപം പുത്തഞ്ചിറ ഗ്രാമത്തില്‍ ഉമ്മര്‍ – ആയിഷ ദമ്പതി കളുടെ മകനായ അസ്മോ 1974 മുതല്‍ അബുദാബി യില്‍ ജോലി ചെയ്യുന്നു. ഭാര്യ റസിയ.
മലയാള ത്തിലെ പ്രമുഖ ദിനപ്പത്ര ങ്ങളിലും മാസിക കളിലും കവിത കള്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. 70 കവിത കള്‍ ഉള്‍പ്പെടുത്തി ‘ചിരിക്കുരുതി’ എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
അബുദാബി യിലെ കോലായ എന്ന സാഹിത്യ കൂട്ടായ്മയുടെ അമരക്കാരന്‍ ആയിരുന്നു. ഷാര്‍ജ യിലെ പാം പുസ്തകപ്പുര യുടെ അക്ഷരമുദ്ര പുരസ്‌കാരം അടക്കം നിരവധി അംഗീകാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
- pma