അബുദാബി : കവിയും അബുദാബി സാംസ്കാ രിക മണ്ഡല ത്തില്‍ നിറ സാന്നിദ്ധ്യവും ആയി രുന്ന അസ്മോ പുത്തന്‍ചിറ യുടെ മൂന്നാം ചരമ വാര്‍ഷിക ദിന ത്തിൽ കോലായ സാഹിത്യ കൂട്ടായ്മ ‘അസ്‌മോ ഓർമ്മ’ എന്ന പേരിൽ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ അനു സ്മരണം സംഘടിപ്പിച്ചു.
മലയാളം മിഷൻ അദ്ധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തു കാരി ഇ. കെ. ഷീബ, കവി പി. പി. രാമ ചന്ദ്രൻ എന്നിവർ അസ്‌മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മ കുറിപ്പു കൾ അയച്ചു തന്നത് അവ തരി പ്പിച്ചു. ടി. എ. ശശി ‘വികസനം’ എന്ന കവിതയും രമേശ് ‘കച്ച വടം’ എന്ന കവിതയും ആലപിച്ചു.
അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീ കരി ക്കാത്ത കവിതകളും ഓർമ്മ കുറിപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തകം പുറത്തിറ ക്കു വാന്‍ ഫൈസൽ ബാവ, ടി. എ. ശശി, സജിത് മരക്കാർ, റാഷിദ്, അഭിലാഷ്, റഹ്മത്ത് അലി, രമേശ്, വിനു, സഹർ അഹമ്മദ്, മുഹ മ്മദലി കല്ലൂർമ്മ എന്നി വർ അംഗങ്ങളായി കോഡി നേഷൻ കമ്മിറ്റിക്ക് രൂപം നൽകി.
പ്രവാസ ലോകത്ത് മലയാള ഭാഷക്കു വേണ്ടി അസ്മോ നട ത്തിയ പ്രവർ ത്തന ങ്ങൾ ചരിത്ര ത്തിൽ രേഖ പ്പെടു ത്തേണ്ടതു തന്നെ യാണ് എന്നും യോഗ ത്തിന്റെ പൊതു അഭിപ്രായം രേഖ പ്പെടുത്തി. കോലായ സാഹിത്യ സദസ്സ് തുടർന്നു കൊണ്ടു പോകുവാനും തീരുമാനിച്ചു.
- അസ്മോ ഇല്ലാത്ത ആദ്യ ‘കോലായ’
- കോലായ സമ്മാനങ്ങള്‍ വിതരണം ചെയ്തു
- അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം
- സിന്ധുവിനും ഹരിക്കും യു. എഫ്. കെ – അസ്മോ കഥ – കവിത പുരസ്കാരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, പ്രവാസി, യു.എ.ഇ., സാംസ്കാരികം, സാഹിത്യം