സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്

October 7th, 2025

abu-dhabi-tram-to-connect-yas-island-land-marks-to-zayed-airport-ePathram

അബുദാബി : സായിദ് ഇന്റർ നാഷണൽ എയർ പോർട്ടിൽ നിന്നും അബുദാബിയുടെ വിവിധ സ്ഥല ങ്ങളിലേക്ക് ട്രാം സർവ്വീസ് വരുന്നു. അടുത്ത വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2030 ഓടെ ട്രാം സംവിധാനം പ്രവർത്തന ക്ഷമമാകും.

ഗ്ലോബൽ റെയിൽ 2025-ൽ അബുദാബി ട്രാൻസ്‌പോർട്ട് കമ്പനി (എ.ഡി.ടി.) ട്രാം പദ്ധതി അനാച്ഛാദനംചെയ്തു. ട്രാം സർവ്വീസ് രൂപ രേഖയും പുറത്തിറക്കി.

ഒരേ സമയം 600 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രാം ഓരോ അഞ്ചു മിനിറ്റിലും സർവ്വീസ് നടത്തും. അബു ദാബി യാസ് ഐലൻഡിൽ നിന്നും സായിദ് എയർ പോർട്ടിലേക്കു 20 മിനിട്ടു കൊണ്ട് എത്താം.

abudhabi-zayed-international-airport-ePathram

ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് വാട്ടർ വേൾഡ്, സീ വേൾഡ് അബുദാബി, യാസ് മാൾ, യാസ് മറീന, ഡിസ്നി ലാൻഡ് എന്നിവ അടക്കം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രാം സർവ്വീസ് ഉപയോഗപ്പെടുത്താം. ഭാവിയിൽ യാസ് ദ്വീപിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ഖലീഫ സിറ്റി പോലുള്ള താമസ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. Image Credit : A D T  Twitter

- pma

വായിക്കുക: , , , , , , ,

Comments Off on സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

August 11th, 2025

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.

ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ്‌ പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.

അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.

12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

November 15th, 2024

kuwait-unveils-new-official-logo-and-visual-identity-ePathram
കുവൈത്ത് : പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോയും വിഷ്വൽ ഐഡൻ്റിറ്റിയും കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കി. സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ്, രാജ്യത്തിൻ്റെ ദേശീയ നിറം എന്നറിയപ്പെടുന്ന നീല നിറത്തിലാണ് പുതിയ ലോഗോ രൂപ കല്പന ചെയ്തിട്ടുള്ളത്.

കുവൈത്ത് ഗവണ്മെണ്ടിൻ്റെ മുഴുവന്‍ ഔദ്യോഗിക ഇടപാടുകളിലുംവെബ് സൈറ്റ് എന്നിവയിൽ പുതിയ ലോഗോ ആയിരിക്കും.

മാത്രമല്ല ഈ ലോഗോ ഉപയോഗിക്കുവാനുള്ള മാർഗ്ഗ രേഖ യും പ്രസിദ്ധീകരിച്ചു. Twitter

- pma

വായിക്കുക: , , , , , ,

Comments Off on കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍

October 17th, 2024

logo-uae-etihad-rail-ePathram

അബുദാബി : യു. എ. ഇ. യുടെ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്നും വാണിജ്യ നഗരമായ ദുബായിലേക്ക് ഇനി യാത്രാ സമയം 57 മിനിറ്റുകൾ മാത്രം എന്ന് ഇത്തിഹാദ് റെയില്‍. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന യു. എ. ഇ. യുടെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതോടെ യാണ് ഇത് യാഥാർത്ഥ്യം ആവുക.

നിലവില്‍ കാർ യാത്രക്ക് രണ്ടു മണിക്കൂറോളം സമയ ദൈർഘ്യം ഉള്ള ദൂരമാണ് വെറും 57 മിനിറ്റുകൾ കൊണ്ട് താണ്ടി ട്രെയിൻ എത്തുക. യു. എ. ഇ. യിലെ വിവിധ റൂട്ടുകളിൽ പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിൽ നിന്നും റുവൈസിലേക്കുള്ള യാത്രക്ക് 70 മിനിറ്റ്, ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് എന്നിങ്ങനെയാണ്.

വിവിധ നഗരങ്ങളെയും പ്രാന്ത പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചര്‍ ട്രെയിനു കളുടെ സ്റ്റേഷനുകളുടെ പേര് വിവരങ്ങളും അവിടേക്കുള്ള യാത്രാ സമയ ദൈർഘ്യം എന്നിവ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നും അറിയുന്നു. Network  of  Etihad Rail & Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍

പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

September 4th, 2024

logo-of-kmcc-abu-dhabi-amnesty-help-desk-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് നോർക്ക-റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് അബുദാബി കെ. എം. സി. സി. ആവശ്യപ്പെട്ടു. പൊതു മാപ്പിന് അപേക്ഷ നൽകി എക്സിറ്റ് പാസ്സ് ലഭിച്ചു 14 ദിവസത്തിനകം രാജ്യം വിടണം എന്നതാണ് നിയമം. എന്നാൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു ഈ കാലയളവിൽ നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല.

നാളിതു വരെ പല സംഘടനകളും ഉദാര മതികളായ സാമൂഹിക പ്രവർത്തകരുമാണ് ഇവർക്കുള്ള നിയമ സഹായവും അതോടൊപ്പം താമസവും ഭക്ഷണവും നൽകി വരുന്നത്. ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലു വിളി നിറഞ്ഞ കാര്യമാണ്. കൂടാതെ സാമ്പത്തിക കേസു കളിലും മറ്റും ഉൾപ്പെട്ട വർക്കു അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതു മാപ്പ് പ്രയോജന പ്പെടുത്താൻ സാധിക്കുകയുള്ളു.

പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു രൂപീകരിച്ച നോർക്ക-റൂട്സ് ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിക്കണം. പ്രവാസി കൾക്ക് വേണ്ടതായ നിയമ സഹായവും അതോടൊപ്പം സൗജന്യ ടിക്കറ്റും ലഭ്യമാക്കണം എന്നും സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി. എച്ച്. യൂസഫ്, ട്രഷറർ പി. കെ. അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പൊതു മാപ്പുമായി ബന്ധപ്പെട്ട കെ. എം. സി. സി. ഹെല്പ് ഡസ്ക് സേവനങ്ങൾക്ക് :  050 826 4991, 056 882 9880

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

Page 1 of 512345

« Previous « ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
Next Page » വീണ്ടും മഴ ശക്തമാവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha