അജ്മാന്‍ : ഉപയോഗിച്ച മാസ്കുകളും ഗ്ലൗസ്സു കളും അലക്ഷ്യമായി പൊതു സ്ഥലത്ത് ഇട്ടാല്‍ 1000 ദിർഹം പിഴ ഈടാക്കും എന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പു നല്‍കി. യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമം അനുസരി ച്ചാണ് ഈ ശിക്ഷ. വാഹനം ഓടിക്കുന്ന വരാണ് കയ്യുറ കളും മുഖാവരണവും റോഡില്‍ വലിച്ച് എറി യുന്നത് എങ്കിൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും നൽകും.
മുഖാവരണം, കയ്യുറകള്‍ എന്നിവ ഉപേക്ഷിക്കുവാനുള്ള ശരിയായ മാർഗ്ഗം അവ ഒരു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടു മാലിന്യം നിക്ഷേപിക്കുന്ന കൂട്ടത്തില്‍ ഇടുക എന്നതാണ്. അല്ലാത്ത പക്ഷം കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണം ആയേക്കാം. ഉത്തരവാദിത്വം ഇല്ലാത്ത ഇത്തരം പെരുമാറ്റം പൊതു സുരക്ഷക്ക് അപകടമാണ് എന്നും അജ്മാന്‍ പോലീസ് ഓര്‍മ്മിപ്പിച്ചു.
കൊവിഡ് വൈറസ് ബാധയുടെ തുടക്കം മുതൽ പൊതു ജനങ്ങൾക്ക് ഇടയിൽ ഇതേക്കുറിച്ച് അവബോധം ഉണ്ട് എങ്കിലും ചിലർ ഇപ്പോഴും മാസ്കുകളും ഗ്ലൗസ്സുകളും അലക്ഷ്യമായി വലിച്ച് എറിയുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പ്പെട്ടിരുന്നു.
അതുകൊണ്ടു കൂടിയാണ് പിഴ ശിക്ഷ ഏര്‍പ്പെടുത്തുന്നത് എന്നും അജ്മാന്‍ പോലീസ് ആരോഗ്യ സുരക്ഷാ സമിതി മേധാവി ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ ഗാഫ്‌ലി പറഞ്ഞു.