തിരുവനന്തപുരം : ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മണി മുതൽ പത്തു മണി വരെ എന്നു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയും സമയ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ പൊട്ടിക്കുവാന്‍ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ.
ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണം എന്നും ഉത്തരവിൽ പറയുന്നു. ദീപാവലി അടക്കമുളള ഉത്സവ നാളുകളിലെ പടക്ക നിയന്ത്രണം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി വിധിയും വന്നിട്ടുണ്ട്.