ആലത്തൂര്‍ : തൃശൂർ- പാലക്കാട് ദേശീയ പാതയിൽ വടക്കുഞ്ചേരിക്കു സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ്സ് കെ. എസ്. ആര്. ടി. സി. ബസ്സില്‍ ഇടിച്ചു മറിഞ്ഞു അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒമ്പതു പേര് മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും കോയമ്പത്തൂര്‍ക്ക് പോവുകയായിരുന്ന കെ. എസ്. ആര്. ടി. സി. സൂപ്പർ ഫാസ്റ്റ് ബസ്സിനു പിന്നില്‍ ഇടിച്ച് ടൂറിസ്റ്റ് ബസ്സ് മറിയുകയായിരുന്നു.
Kerala | 9 killed in an accident as a bus carrying school students on excursion collides with a public transport bus in Vadakkenchery in Palakkad district pic.twitter.com/kSx2pedQRl
— Prasar Bharati News Services & Digital Platform (@PBNS_India) October 6, 2022
ഊട്ടിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന, മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാ നികേതൻ സ്കൂളിലെ പത്താം തരം, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥി കളാണ് ടൂറിസ്റ്റ് ബസ്സില്‍ ഉണ്ടായിരുന്നത്. സൂപ്പര്‍ ഫാസ്റ്റില്‍ 49 യാത്രക്കാർ ഉണ്ടായിരുന്നു.
അമിത വേഗത്തിൽ പാഞ്ഞു പോയ ടൂറിസ്റ്റു ബസ്സ് മറ്റൊരു വാഹനത്തെ മറി കടക്കുമ്പോൾ സൂപ്പർ ഫാസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടു മറിയുക യായി രുന്നു. അപകട സമയത്ത് മഴ ഉണ്ടായിരുന്നു. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി. തല കീഴായി മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് വെട്ടി പ്പൊളിച്ചാണ് ആളുകളെ പുറത്തേക്ക് എടുത്തത്.