ഷാനവാസ് അന്തരിച്ചു

August 5th, 2025

actor-shanawas-passed-away-on-age-of-71-ePathram
നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. 2025 ആഗസ്റ്റ് 4 തിങ്കളാഴ്ച രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധ മായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പാളയം മുസ്‌ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടക്കും.

actor-shanavas-first-movie-premageethangal-in-1981-ePathram

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങള്‍ (1981) എന്ന സിനിമയിൽ നായകനായിട്ടാണ് ഷാനവാസ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. ആശ, മൈലാഞ്ചി, ഗാനം, ചിത്രം, കോരിത്തരിച്ച നാൾ, ഒരിക്കൽ ഒരിടത്ത്, വെളിച്ചമില്ലാത്ത വീഥി, ലാൽ അമേരിക്കയിൽ, രതി ലയം തുടങ്ങി തൊണ്ണൂറോളം സിനിമകൾ തമിഴ് – മലയാളം ഭാഷകളിലായി ഷാനവാസ് അഭിനയിച്ചു.

മണിത്താലി, ഹിമം, ഇരട്ടിമധുരം, ജസ്റ്റിസ് രാജ, പ്രശ്നം ഗുരുതരം എന്നിങ്ങനെ പിതാവ് പ്രേം നസീറുമൊത്തു നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.

എന്നാൽ ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ പ്രേം നസീറും ഷാനവാസും അച്ഛനും മകനുമായി തന്നെ വേഷമിട്ടു. ഇതിനിടെ നിരവധി ടെലി സിനിമകളിലും സീരിയലുകളിലും ഭാഗമായി. കുമ്പസാരം, സക്കറിയ യുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ പ്രതി നായക വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘ജനഗണമന’യാണ് അവസാനമായി അഭിനയിച്ച സിനിമ.

- pma

വായിക്കുക: , , ,

Comments Off on ഷാനവാസ് അന്തരിച്ചു

വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം

August 1st, 2025

actor-vijaya-raghavan-urvasi-get-71-th-national-awards-ePathram
കേരളത്തിന് മികച്ച നേട്ടവുമായി 71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയ രാഘവൻ മികച്ച സഹ നടൻ ആയും ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ ഉർവ്വശി മികച്ച സഹ നടി ആയും തെരഞ്ഞെടുത്തു.

മലയാളത്തിലേക്ക് എത്തിയ മറ്റു പുരസ്കാരങ്ങൾ : മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്. ഈ ചിത്രം ഒരുക്കിയ ക്രിസ്റ്റോ ടോമി മികച്ച സംവിധായകന്‍. മികച്ച എഡിറ്റർ : മിഥുൻ മുരളി (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : മോഹന്‍ദാസ് (ചിത്രം 2018). റെക്കോർഡിംഗ് ആൻഡ് മിക്സിങ് പ്രത്യേക ജൂറി പുരസ്‌കാരം : എം. ആര്‍. രാജാ കൃഷ്ണന്‍ (ചിത്രം : അനിമല്‍).

മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ (ചിത്രം : ജവാൻ) വിക്രാന്ത് മാസെ (ചിത്രം : ട്വല്‍ത്ത് ഫെയില്‍) എന്നിവർ പങ്കിട്ടു. മികച്ച നടി റാണി മുഖര്‍ജി (ചിത്രം : മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണ്ണയിച്ചത്.

- pma

വായിക്കുക: , , ,

Comments Off on വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം

സുരേഷ് ഗോപിക്ക് അഭിനയിക്കാൻ പാർട്ടി അനുമതി നൽകി.

December 6th, 2024

actor-suresh-gopi-ePathram
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക്. സിനിമയിൽ തുടരാൻ ബി.ജെ.പി. നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോഗിക അനുമതി ഉടനെ തന്നെ ഉണ്ടാവും എന്നാണു റിപ്പോർട്ടുകൾ. ആദ്യ ഷെഡ്യൂളിൽ എട്ടു ദിവസമാണ് അഭിനയിക്കുക.

മന്ത്രി പദത്തിൽ എത്തും മുൻപ് കരാർ ആയിരുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയാവും ആദ്യം ചെയ്യുക. ഇതിലെ കേന്ദ്ര കഥാപാത്രത്തിന് ആവശ്യമായ വിധ ത്തിൽ താടിയും സുരേഷ് ഗോപി താടി വളർത്തി യിരുന്നു. എന്നാൽ അഭിനയത്തിനായി കേന്ദ്ര നേതൃത്വം അനുമതി നൽകാത്ത സാഹചര്യത്തിൽ താടി ഉപേക്ഷിക്കുകയും ചെയ്തു.

ഈ മാസം അവസാനം തിരുവനന്ത പുരത്തു സിനിമ യുടെ ചിത്രീകരണത്തിൽ സുരേഷ് ഗോപി പങ്കു ചേരും എന്നറിയുന്നു.

- pma

വായിക്കുക: ,

Comments Off on സുരേഷ് ഗോപിക്ക് അഭിനയിക്കാൻ പാർട്ടി അനുമതി നൽകി.

പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക്

December 5th, 2024

manikanda-rajan-actor-manikandan-achari-ePathram
അനധികൃത സ്വത്ത് സമ്പാദന കേസ് റിപ്പോർട്ട് ചെയ്ത മനോരമ വാർത്തയിൽ പ്രതിക്കു പകരം തന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് എതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. കണക്കിൽ പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ നടനും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കെ. മണി കണ്ഠനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഈ വാർത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിന്ന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും മണികണ്ഠൻ വ്യക്തമാക്കി.

manikandan-achari-against-manorama-news-for-giving-his-photo-instead-of-the-accused-ePathram

തൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. നിങ്ങള്‍ അറസ്റ്റിലായി എന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ വിളിച്ചു ചോദിച്ചത്. അടുത്ത മാസം ചെയ്യാനുള്ള സിനിമയായിരുന്നു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്- മണികണ്ഠന്‍ ആചാരി സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ യിൽ വ്യക്തമാക്കി.

‘അയാള്‍ അറസ്റ്റിലായി, വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നു എങ്കിൽ എന്‍റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടും എന്നും അറിയില്ല. നിയമ പരമായി മുന്നോട്ടു പോകും. ജീവിത ത്തില്‍ ഇതു വരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല’.

“ചീത്തപ്പേര് ഉണ്ടാവാതെ ഇരിക്കാനുള്ള ജാഗ്രത ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ ഒരു ചീത്തപ്പേര് ഉണ്ടാക്കി ത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു” എന്നും വീഡിയോയിൽ മണികണ്ഠന്‍ പറഞ്ഞു.

തമിഴിൽ അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മണി കണ്ഠൻ ആചാരി സംസ്ഥാന സർക്കാരിൻറെ പുരസ്‌കാര ജേതാവ് കൂടിയാണ്.

Image Credit : F B PAGE

- pma

വായിക്കുക: , , ,

Comments Off on പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക്

ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

November 29th, 2024

dhanush-epathram
നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വിവാഹ മോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് ഇറക്കി. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല എന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം 2004 ലാണ് നടന്നത്. യാത്ര, ലിംഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.

ഇവർ വിവാഹ ബന്ധം വേര്‍പിരിയുന്നു എന്നുള്ള വാർത്ത പുറത്തു വന്നത് 2022 ലാണ്. സംയുക്ത പ്രസ്താവനയായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. വേര്‍ പിരിയുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.

മൂന്നു തവണ ഈ കേസ് കോടതി പരിഗണിച്ചിരുന്നു. മൂന്ന് പ്രാവശ്യവും ഹിയറിംഗിന് എത്തിയില്ല. അത് കൊണ്ട് തന്നെ ഇരുവരും തുടർന്നും ഒന്നിച്ച് പോകും എന്നും ഈയിടെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ നവംബര്‍ 21 ന് നടന്ന അവസാന ഹിയറിംഗിന് ഇവർ കോടതിയിൽ ഹാജരായി.

ഒന്നിച്ചു ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചു. തുടർന്നാണ് വിവാഹ മോചനം കോടതി അംഗീകരിച്ചത്. Insta

- pma

വായിക്കുക: , , ,

Comments Off on ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി

Page 1 of 2112345...1020...Last »

« Previous « ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
Next Page » 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha