നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

November 20th, 2019

sreenivasan-epathram

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

- അവ്നി

വായിക്കുക: ,

Comments Off on നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

തന്‍റെ അഭിനയം വളരെ മോശമാണെന്ന് വിനീത് പറഞ്ഞു; താന്‍ ഹാപ്പിയായിരുന്നു: ശ്രീനിവാസന്‍

May 12th, 2019

sreenivasan-epathram

എഴുപതുകളില്‍ സിനമയിലേക്ക് കടന്നുവന്ന താരമാണ് ശ്രീനിവാസന്‍. ഏറെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തും ചിന്തിപ്പിക്കുന്ന തിരക്കഥകള്‍ രചിച്ചും ഹിറ്റുകളുടെ സംവിധായകനായും മലയാളിക്ക് അഭിമാനമാണ് ശ്രീനിവാസന്‍. നിലപാടുകള്‍ക്കൊണ്ടും തുറന്നുപറച്ചിലുകള്‍ കൊണ്ടും താരം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാകുന്നു. ശ്രീനിവാസന്‍റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഇന്ന് സിനിമയില്‍ സുപരിചതനാണ്.

നടനും തിരക്കഥാകൃത്തും പാട്ടുകാരനും സംവിധായകനും എല്ലാമായ മൂത്ത മകന്‍ വിനീത് ശ്രീനിവാസനെ കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ന് തന്‍റെ അഭിനയം വളരെ മോശമായിരുന്നെന്ന് വിനീത് പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമെ ഷൂട്ടിങ് കാണാൻ മക്കളെ ലൊക്കേഷനിൽ കൊണ്ടു പോയിട്ടുള്ളൂ. അന്ന് നാട്ടിൽ പോകുന്ന വഴിയായതിനാലാണ് അവരും വന്നത്. അന്ന് വിനീതിന് ആറ്, ഏഴ് വയസ് മാത്രമാണ് പ്രായം. ഒരു ഷോർട്ട് അഭിനയിച്ച ശേഷം ഞാൻ വിനീതിനോട് എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. വളരെ മോശമായിരുന്നു എന്നായിരുന്നു വിനീതിന്റെ മറുപടിയെന്ന് ശ്രീനിവാസന്‍ പറയുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on തന്‍റെ അഭിനയം വളരെ മോശമാണെന്ന് വിനീത് പറഞ്ഞു; താന്‍ ഹാപ്പിയായിരുന്നു: ശ്രീനിവാസന്‍


« യാത്രയ്ക്കിടെ ഹെലികോപ്‌ടറിനു തകരാർ; നന്നാക്കാനിറങ്ങി രാഹുൽ; ചിത്രം വൈറൽ
ബി. ജെ. പി. ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha