അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക സംഗമ വും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണ വും നവംബർ 22 വെള്ളി യാഴ്ച അബുദാബി ഇസ്ലാമിക് സെന്ററിൽ നടക്കും.
ഉച്ചക്കു ശേഷം രണ്ടു മണിക്ക് ആരംഭിക്കുന്ന പ്രവർത്തക സംഗമം, പ്രവാസി ഭാരതി മാനേ ജിംഗ് ഡയറക്ടർ കെ. ചന്ദ്ര സേനൻ ഉത്ഘാടനം ചെയ്യും. ‘നവ മാധ്യമ ങ്ങളും യുവ ചിന്ത കളും’ എന്ന വിഷയത്തെ ആസ്പദ മാക്കി ഒരു ക്കുന്ന ചര്‍ച്ച, കെ. എം. സി. സി. പ്രവർ ത്തക സംഗമ ത്തിന്റെ ഭാഗ മായി നടക്കും. റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്റ്റ് ചന്ദ്രിക അബുദാബി ബ്യുറോ ചീഫ്) ചര്‍ച്ചക്കു നേതൃത്വം നല്‍കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മുസ്ലീം ലീഗി ന്റെ ഉരുക്കു കോട്ട യായ കടപ്പുറം പഞ്ചായ ത്തിലെ സമുന്നത നേതാവ് ആയിരുന്ന മർഹും പി. വി. ഹമീദ് മോൻ എന്നവ രുടെ നാമഥേയ ത്തിൽ കടപ്പുറം പഞ്ചാ യത്ത് കെ. എം. സി. സി. കമ്മിറ്റി പ്രഖ്യാപിച്ച മാധ്യമ പുരസ്കാരം, മാധ്യമ പ്രവര്‍ത്തകനും പ്രസ്തുത പഞ്ചായത്ത് നിവാസിയു മായ e – പത്രം പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിക്കും. ഓണ്‍ ലൈന്‍ മാധ്യമ രംഗത്ത് വേറിട്ട പ്രവര്‍ത്തനം കാഴ്ച വെച്ച തിനാണ് ഈ പുരസ്കാരം.
കൂടാതെ അബുദാബി തൃശൂർ ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് ആയി തെരഞ്ഞെടുത്ത സബിത സെയ്തു മുഹമ്മദിന് സ്വീകരണവും പ്രവാസ ജീവിതം മതിയാക്കി പോകുന്ന ആർ. വി. ഹംസ ക്ക് യാത്രയയപ്പും ഈ സംഗമ ത്തിന്റെ ഭാഗ മായി ഉണ്ടാവും. കെ. എം. സി. സി. ജില്ലാ – മണ്ഡലം നേതാക്കൾ ചടങ്ങില്‍ സംബന്ധിക്കും.
വിവര ങ്ങള്‍ക്ക് : 050 990 3193 (ഫൈസൽ കടവിൽ, ജനറൽ സെക്രട്ടറി).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കെ.എം.സി.സി., ബഹുമതി, സംഘടന, സാംസ്കാരികം