എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

Comments Off on എസ്. പി. വെങ്കിടേഷ് അന്തരിച്ചു

വിട നല്‍കി കേരളം

December 21st, 2025

sreenivasan-funeral-epathram

കൊച്ചി: പ്രിയ നടന്‍ ശ്രീനിവാസന്‌ വിട നല്‍കി കേരളം. ഉദയം‌പേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന്‌ ആളുകളാണ്‌ സംസ്ക്കാരത്തിന്‌ വീട്ടില്‍ എത്തിയത്. സം‌വിധായകന്‍ സത്യന്‍ അന്തിക്കാട് “എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on വിട നല്‍കി കേരളം

വിട നല്‍കി കേരളം

December 21st, 2025

sreenivasan-funeral-epathram

കൊച്ചി: പ്രിയ നടന്‍ ശ്രീനിവാസന്‌ വിട നല്‍കി കേരളം. ഉദയം‌പേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുനു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന്‌ ആളുകളാണ്‌ സംസ്ക്കാരത്തിന്‌ വീട്ടില്‍ എത്തിയത്. സം‌വിധായകന്‍ സത്യന്‍ അന്തിക്കാട് “എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on വിട നല്‍കി കേരളം

വിട നല്‍കി കേരളം

December 21st, 2025

sreenivasan-funeral-epathram

കൊച്ചി: പ്രിയ നടന്‍ ശ്രീനിവാസന്‌ വിട നല്‍കി കേരളം. ഉദയം‌പേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന്‌ ആളുകളാണ്‌ സംസ്ക്കാരത്തിന്‌ വീട്ടില്‍ എത്തിയത്. സം‌വിധായകന്‍ സത്യന്‍ അന്തിക്കാട് “എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on വിട നല്‍കി കേരളം

ശ്രീനിവാസന്‍ ഓര്‍മ്മയായി

December 20th, 2025

sreenivasan-epathram

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ ഹാസ്യ നടന്‍ ശ്രീനിവാസന്‍ (69) അന്തരിച്ചു. ചിരിയും ചിന്തയും ഒരു പോലെ കൈകാര്യം ചെയ്ത അതുല്യ ചലചിത്ര പ്രതിഭയായിരുന്നു. തിരക്കഥാകൃത്തും, സം‌വിധായകനും, അഭിനേതാവും എല്ലാമായിരുന്ന ശ്രീനിവാസന്‍ 225 ലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന സിനിമാ പുരസ്കാരങ്ങളും, ദേശീയ പുരസ്കാരവും, 2 ഫിലിം ഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രമുഖ ചലചിത്ര പ്രവര്‍ത്തകരായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്‌.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ശ്രീനിവാസന്‍ ഓര്‍മ്മയായി

Page 1 of 1112345...10...Last »

« Previous « ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
Next Page » വിട നല്‍കി കേരളം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha