കലാഭവന്‍ ഹനീഫ് അന്തരിച്ചു

November 10th, 2023

actor-kalabhavan-haneef-passes-away-ePathram

കൊച്ചി : പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസ കോശ സംബന്ധമായ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് അന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് ശാദി മഹലില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം പതിന്നര മണിയോടെ മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

മിമിക്രി വേദികളിലും പിന്നീട് നാടകങ്ങളിലൂടെയും കലാ രംഗത്ത് സജീവമായി തുടര്‍ന്ന് കൊച്ചിന്‍ കലാഭവനിലെ മിമിക്സ് പരേഡ് ടീമിലും തുടര്‍ന്ന് സിനിമയിലും ഹനീഫ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നൂറ്റി അമ്പതോളം ജനപ്രിയ സിനിമകളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കലാഭവന്‍ ഹനീഫ് അന്തരിച്ചു

സംവിധായകന്‍ കെ. ജി. ജോര്‍ജ്ജ് അന്തരിച്ചു

September 24th, 2023

jc-daniel-award-for-director-kg-george-ePathram
കൊച്ചി : പ്രശസ്ത ചലച്ചിത്രകാരന്‍ കെ. ജി. ജോര്‍ജ്ജ് (77) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മാക്ടയുടെ സ്ഥാപക പ്രസിഡണ്ടുമാണ്. എഴുപതുകളില്‍ മലയാള സിനിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ് കെ. ജി. ജോര്‍ജ്ജ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടിന്‍റെ സഹ സംവിധായന്‍ ആയിട്ടാണ് കെ. ജി. ജോര്‍ജ്ജ് അരങ്ങേറുന്നത്.

ആദ്യ സിനിമ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 9 സംസ്ഥാന അവാര്‍ഡുകളും സ്വപ്നാടനം കരസ്ഥമാക്കി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മേള (1980), യവനിക (1982) തുടങ്ങിയവ ഒരുക്കിയത് കെ. ജി. ജോർജ്ജ് ആയിരുന്നു.

ഇവ കൂടാതെ ഉള്‍ക്കടല്‍, കോലങ്ങൾ, രാപ്പാടികളുടെ ഗാഥ, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, ഈ കണ്ണികൂടി, കഥക്കു പിന്നിൽ, മറ്റൊരാൾ, ഇലവങ്കോട് ദേശം തുടങ്ങി ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തു.

മികച്ച കഥ, തിരക്കഥ, മികച്ച സിനിമ, സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ കെ. ജി. ജോർജ്ജിന്‍റെ സിനിമകളെ തേടി എത്തി. 2016 ല്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സൽമയാണ് ഭാര്യ

- pma

വായിക്കുക: , ,

Comments Off on സംവിധായകന്‍ കെ. ജി. ജോര്‍ജ്ജ് അന്തരിച്ചു

സംവിധായകന്‍ സിദ്ധീഖ് അന്തരിച്ചു

August 9th, 2023

film-director-sidheek-passes-away-ePathram
ഹിറ്റുകളുടെ ഗോഡ് ഫാദര്‍ സിദ്ധീഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ (ചൊവ്വാഴ്ച) രാത്രി 9 മണിയോടെ ആയിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയില്‍ ആയിരുന്നു.

ന്യുമോണിയ ബാധിച്ച് ആരോഗ്യ നില മോശമായി എങ്കിലും പിന്നീട് മെച്ചപ്പെട്ടു വരികയായിരുന്നു. അതിനിടെ ഞായറാഴ്ച ഉണ്ടായ ഹൃദയ ആഘാതത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയും രാത്രി മരണത്തിനു കീഴ്‌പ്പെടുകയും ചെയ്തു.

വിശേഷണങ്ങള്‍ ഏറെയുള്ള ഒരു കലാകാരനും സഹൃദയനായ ഒരു മനുഷ്യ സ്നേഹിയും ആയിരുന്നു മിമിക്രിയിലൂടെ കലാ രംഗത്ത് സജീവമായ എഴുത്തുകാരനും സംവിധായകനുമായ സിദ്ധീഖ്.

super-hit-directors-sidheek-lal-ePathram

1989 ല്‍ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ധീഖ് – ലാല്‍ കൂട്ടു കെട്ട് മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു എന്നു പറയാം. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളി വാല, മാന്നാര്‍ മത്തായി എന്നിവയാണ് സിദ്ധീഖ് – ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്‍റില്‍ മാന്‍, ഫുക്രി, ബിഗ് ബ്രദര്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, എങ്കള്‍ അണ്ണാ, സാധു മിരണ്ടാല്‍, കാവലന്‍ (തമിഴ്), ബോഡി ഗാര്‍ഡ് (ഹിന്ദി) എന്നിവ സ്വതന്ത്രമായി സംവിധാനം ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on സംവിധായകന്‍ സിദ്ധീഖ് അന്തരിച്ചു

കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

June 6th, 2023

actor-kollam-sudhi-dies-in-road-accident-ePathram

ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് അരൂര്‍ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.

ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

June 6th, 2023

actor-kollam-sudhi-dies-in-road-accident-ePathram

ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.

ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

Page 2 of 812345...Last »

« Previous Page« Previous « കേരള പുരസ്കാരം : നാമ നിർദ്ദേശങ്ങൾ ഇന്നു മുതല്‍ സമർപ്പിക്കാം
Next »Next Page » കെ – ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha