കെ. എസ്. ചിത്ര എക്കാലത്തേയും മികച്ച ഇന്ത്യൻ ഗായിക

June 17th, 2024
ks-chithra-award-british-parliament-epathram

ks-chithra-award-british-parliament-epathram

ബർമിംഗ്ഹാം: “എക്കാലത്തെയും മികച്ച ഇന്ത്യൻ ഗായിക” എന്ന പുരസ്കാരം മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ. എസ്. ചിത്രയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് സമ്മാനിച്ചു. ലിംഗ ഭേദമന്യേ ‘ഗ്രെയിറ്റസ്റ്റ് ഇന്ത്യൻ സിംഗർ ഓഫ് ആൾ ടൈംസ്” എന്നാണ് പുരസ്കാരത്തിൻ്റെ പേര് എന്നത് ഈ പുരസ്‌കാരത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഈ കഴിഞ്ഞ ആഴ്ച ജൂൺ 12ന് ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്ന ചടങ്ങിൽ പർലമെൻ്റ് അംഗമായ സാറാ ജോൺസ് പുരസ്കാരദാനം നിർവഹിച്ചു.

ks-chithra-british-parliament-award-epathram

Greatest-Indian-Singer-Of-All-Times-KS-Chithra

- ജെ.എസ്.

വായിക്കുക: ,

Comments Off on കെ. എസ്. ചിത്ര എക്കാലത്തേയും മികച്ച ഇന്ത്യൻ ഗായിക

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

Comments Off on പങ്കജ് ഉദാസ് അന്തരിച്ചു

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

February 4th, 2023

play-back-singer-vani-jairam-ePathram
പ്രശസ്‌ത ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മറാത്തി, ഒഡിയ, ബംഗാളി, തുളു തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച ഗായികയാണ്.

ഭക്തി ഗാനങ്ങളും സ്വകാര്യ ആൽബങ്ങളും ഉൾപ്പെടെ 10,000 ത്തില്‍ അധികം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. 1971 ൽ പുറത്തുവന്ന ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ’ബോലേ രേ പപ്പി’ ആയിരുന്നു ആദ്യ സിനിമാ ഗാനം.

സ്വപ്നം എന്ന സിനിമയിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ…’ എന്നു തുടങ്ങുന്ന ഗാനവുമായി സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്.

പിന്നീട് ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻ പാട്ടിലെ മൈന (രാഗം), ആഷാഢ മാസം ആത്മാവില്‍ മോഹം (യുദ്ധഭൂമി), നാദാപുരം പള്ളിയിലെ ചന്ദന കുടത്തിന് (തച്ചോളി അമ്പു), ഏതോ ജന്മ കൽപനയിൽ (പാളങ്ങള്‍), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർ വാദം), തിരുവോണപ്പുലരിതൻ (തിരുവോണം), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ വാണി ജയറാമിന്‍റെ സ്വര മാധുരിയില്‍ മലയാള സിനിമാ സംഗീത ശാഖ ധന്യമായി.

ഒരു നീണ്ട ഇടവേളക്കു ശേഷം ‘1983’ എന്ന സിനിമ യിലെ ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം പാടി  വാണി ജയറാം മലയാളത്തില്‍ വീണ്ടും എത്തി. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയില്‍ ‘പൂക്കൾ… പനിനീര്‍ പൂക്കള്‍, പുലിമുരുകന്‍ എന്ന സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ…’ തുടങ്ങിയ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ അവരെ തേടിയെത്തി. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വ രാഗത്തിലെ ഏഴു സ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും 1980 ൽ ശങ്കരാഭരണം സിനിമ യിലെ ഗാനാലാപനത്തിനും 1991ൽ സ്വാതി കിരണം സിനിമയിലെ ആലാപന ത്തിനുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാന ങ്ങളിൽ നിന്നും മികച്ച ഗായികക്കുള്ള പുരസ്‌കാര ജേതാവ് കൂടിയാണ്. പത്മഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു. Face Book

- pma

വായിക്കുക: , , ,

Comments Off on പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

May 29th, 2022

singer-edava-basheer-ePathram
ആലപ്പുഴ : ഗാനമേള വേദിയില്‍ പാടുമ്പോള്‍ പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ (78) കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്ര യുടെ സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി.

ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ആദ്യ കാല ഗായകന്‍ കൂടിയായ ഇടവ ബഷീര്‍, അതേ ട്രൂപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ നടക്കുന്ന വേദിയില്‍, യേശുദാസിന്‍റെ ‘മാനാ ഹോ തും…’ എന്ന ഹിന്ദി ഗാനത്തിന്‍റെ അവസാനത്തെ പല്ലവി പാടിത്തീരാന്‍ രണ്ടു വരി ബാക്കി നില്‍ക്കെ യാണ് കുഴഞ്ഞു വീണു മരിച്ചത്.

ഒരു കലാകാരനെ സംബന്ധിച്ച് ഇതൊരു അപൂര്‍വ്വ ഭാഗ്യം ആണെങ്കിലും ഗാനമേള വേദികളെ കൂടുതല്‍ ജനകീയമാക്കിയ ഈ പ്രതിഭ യുടെ വേര്‍പാട് സംഗീത ലോകത്തെ ശോകമൂകമാക്കി.

ഏതാനും സിനിമകളിലും ഇടവാ ബഷീറിന്‍റെ ശബ്ദ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. അടൂര്‍ ഭാസി സംവിധാനം ചെയ്ത രഘുവംശം (1978) എന്ന സിനിമയിലെ ‘വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ…’ എന്ന ഈ ഗാനം എസ്. ജാനകി ക്കൊപ്പം പാടിക്കൊണ്ടായിരുന്നു സനിമാ പ്രവേശം. സംഗീതം നല്‍കിയത് എ. ടി. ഉമ്മര്‍.

പിന്നീട് ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമ യിലെ ‘ആഴിത്തിരമാലകള്‍…’ എന്ന ഗാനം വാണി ജയറാമിനൊപ്പം പാടി. സംഗീതം നൽകിയത് കെ. ജെ. ജോയ്.

മാപ്പിളപ്പാട്ടു ഗാന ശാഖയിലും അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റു പാടുന്നു. ഈദുല്‍ ഫിത്വറിന്‍ തക്ബീര്‍ നാദം.. പെരുന്നാള്‍ കുരുവീ…, കുളിര്‍ കോരി പൂ നിലാവില്‍… എന്നിവ അവയില്‍ ചിലതു മാത്രം.

- pma

വായിക്കുക: , , ,

Comments Off on ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ബപ്പി ലാഹിരി അന്തരിച്ചു

February 16th, 2022

bollywood-singer-music-composer-bappi-lahiri-ePathram
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. രോഗ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

1973 മുതൽ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമായ ബപ്പി ലാഹിരി, ഡിസ്കോ ഡാന്‍സര്‍ (1982) എന്ന മിഥുന്‍ ചക്രവര്‍ത്തി സിനിമയുടെ സംഗീത സംവിധാനത്തിലൂടെ ബോളിവുഡിലെ മുഖ്യധാരയില്‍ എത്തി.

എണ്‍പതുകളില്‍ ഡിസ്കോ സംഗീതം ജന പ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്‍ കൂടിയാണ് ബപ്പി ലാഹിരി. ബംഗാളി, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ബപ്പി ലാഹിരി അന്തരിച്ചു

Page 1 of 3123

« Previous « പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു
Next Page » കോട്ടയം പ്രദീപ് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha