ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

May 29th, 2022

singer-edava-basheer-ePathram
ആലപ്പുഴ : ഗാനമേള വേദിയില്‍ പാടുമ്പോള്‍ പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ (78) കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്ര യുടെ സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി.

ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ആദ്യ കാല ഗായകന്‍ കൂടിയായ ഇടവ ബഷീര്‍, അതേ ട്രൂപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ നടക്കുന്ന വേദിയില്‍, യേശുദാസിന്‍റെ ‘മാനാ ഹോ തും…’ എന്ന ഹിന്ദി ഗാനത്തിന്‍റെ അവസാനത്തെ പല്ലവി പാടിത്തീരാന്‍ രണ്ടു വരി ബാക്കി നില്‍ക്കെ യാണ് കുഴഞ്ഞു വീണു മരിച്ചത്.

ഒരു കലാകാരനെ സംബന്ധിച്ച് ഇതൊരു അപൂര്‍വ്വ ഭാഗ്യം ആണെങ്കിലും ഗാനമേള വേദികളെ കൂടുതല്‍ ജനകീയമാക്കിയ ഈ പ്രതിഭ യുടെ വേര്‍പാട് സംഗീത ലോകത്തെ ശോകമൂകമാക്കി.

ഏതാനും സിനിമകളിലും ഇടവാ ബഷീറിന്‍റെ ശബ്ദ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. അടൂര്‍ ഭാസി സംവിധാനം ചെയ്ത രഘുവംശം (1978) എന്ന സിനിമയിലെ ‘വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ…’ എന്ന ഈ ഗാനം എസ്. ജാനകി ക്കൊപ്പം പാടിക്കൊണ്ടായിരുന്നു സനിമാ പ്രവേശം. സംഗീതം നല്‍കിയത് എ. ടി. ഉമ്മര്‍.

പിന്നീട് ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമ യിലെ ‘ആഴിത്തിരമാലകള്‍…’ എന്ന ഗാനം വാണി ജയറാമിനൊപ്പം പാടി. സംഗീതം നൽകിയത് കെ. ജെ. ജോയ്.

മാപ്പിളപ്പാട്ടു ഗാന ശാഖയിലും അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റു പാടുന്നു. ഈദുല്‍ ഫിത്വറിന്‍ തക്ബീര്‍ നാദം.. പെരുന്നാള്‍ കുരുവീ…, കുളിര്‍ കോരി പൂ നിലാവില്‍… എന്നിവ അവയില്‍ ചിലതു മാത്രം.

- pma

വായിക്കുക: , , ,

Comments Off on ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ബപ്പി ലാഹിരി അന്തരിച്ചു

February 16th, 2022

bollywood-singer-music-composer-bappi-lahiri-ePathram
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. രോഗ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

1973 മുതൽ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമായ ബപ്പി ലാഹിരി, ഡിസ്കോ ഡാന്‍സര്‍ (1982) എന്ന മിഥുന്‍ ചക്രവര്‍ത്തി സിനിമയുടെ സംഗീത സംവിധാനത്തിലൂടെ ബോളിവുഡിലെ മുഖ്യധാരയില്‍ എത്തി.

എണ്‍പതുകളില്‍ ഡിസ്കോ സംഗീതം ജന പ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്‍ കൂടിയാണ് ബപ്പി ലാഹിരി. ബംഗാളി, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ബപ്പി ലാഹിരി അന്തരിച്ചു

ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി

February 6th, 2022

latamangeshkar_epathram

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.

1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.

മറാത്തി, മലയാളം, തമിഴ്  തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

January 31st, 2021

കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയിലാണ് സോമ ദാസ് ശ്രദ്ധിക്കപ്പെട്ടത്. ഗാനമേള കളിലൂടെ വിദേശ രാജ്യങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.

ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ്‌ പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

January 31st, 2021

singer-somadas-ePathram
കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയി ലാണ് സോമദാസ് ശ്രദ്ധിക്ക പ്പെട്ടത്. ഗാനമേള കളി ലൂടെ വിദേശ രാജ്യ ങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.

ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ്‌ പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

Page 2 of 3123

« Previous Page« Previous « ശ്യാമിലിയും ശാലിനിയും : വൈറല്‍ ഫോട്ടോ
Next »Next Page » യെന്തിരന്‍ സിനിമയുടെ കഥ മോഷണം : സംവിധായകന്​ ജാമ്യമില്ലാ വാറണ്ട്​ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha