പ്രശസ്‌ത ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മറാത്തി, ഒഡിയ, ബംഗാളി, തുളു തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച ഗായികയാണ്.
ഭക്തി ഗാനങ്ങളും സ്വകാര്യ ആൽബങ്ങളും ഉൾപ്പെടെ 10,000 ത്തില്‍ അധികം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. 1971 ൽ പുറത്തുവന്ന ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ’ബോലേ രേ പപ്പി’ ആയിരുന്നു ആദ്യ സിനിമാ ഗാനം.
സ്വപ്നം എന്ന സിനിമയിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ…’ എന്നു തുടങ്ങുന്ന ഗാനവുമായി സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്.
പിന്നീട് ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻ പാട്ടിലെ മൈന (രാഗം), ആഷാഢ മാസം ആത്മാവില്‍ മോഹം (യുദ്ധഭൂമി), നാദാപുരം പള്ളിയിലെ ചന്ദന കുടത്തിന് (തച്ചോളി അമ്പു), ഏതോ ജന്മ കൽപനയിൽ (പാളങ്ങള്‍), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർ വാദം), തിരുവോണപ്പുലരിതൻ (തിരുവോണം), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ വാണി ജയറാമിന്‍റെ സ്വര മാധുരിയില്‍ മലയാള സിനിമാ സംഗീത ശാഖ ധന്യമായി.
ഒരു നീണ്ട ഇടവേളക്കു ശേഷം ‘1983’ എന്ന സിനിമ യിലെ ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം പാടി വാണി ജയറാം മലയാളത്തില്‍ വീണ്ടും എത്തി. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയില്‍ ‘പൂക്കൾ… പനിനീര്‍ പൂക്കള്‍, പുലിമുരുകന്‍ എന്ന സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ…’ തുടങ്ങിയ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.
പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ അവരെ തേടിയെത്തി. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വ രാഗത്തിലെ ഏഴു സ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും 1980 ൽ ശങ്കരാഭരണം സിനിമ യിലെ ഗാനാലാപനത്തിനും 1991ൽ സ്വാതി കിരണം സിനിമയിലെ ആലാപന ത്തിനുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.
തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാന ങ്ങളിൽ നിന്നും മികച്ച ഗായികക്കുള്ള പുരസ്‌കാര ജേതാവ് കൂടിയാണ്. പത്മഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു. Face Book
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, obituary, remembrance, singer