കൊച്ചി : പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസ കോശ സംബന്ധമായ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് അന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് ശാദി മഹലില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം പതിന്നര മണിയോടെ മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.
മിമിക്രി വേദികളിലും പിന്നീട് നാടകങ്ങളിലൂടെയും കലാ രംഗത്ത് സജീവമായി തുടര്‍ന്ന് കൊച്ചിന്‍ കലാഭവനിലെ മിമിക്സ് പരേഡ് ടീമിലും തുടര്‍ന്ന് സിനിമയിലും ഹനീഫ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നൂറ്റി അമ്പതോളം ജനപ്രിയ സിനിമകളിൽ അഭിനയിച്ചു.