
അബുദാബി : പ്രധാന റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മറ്റു വാഹനങ്ങൾക്ക് ഇടയിലൂടെയും ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്.
ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പുറത്തു വിട്ട് കൊണ്ടാണ് മുന്നറിയിപ്പ്.
ഇ-സ്കൂട്ടറുകൾക്കായി നിശ്ചയിക്കപ്പെട്ട ട്രാക്കുകളിലും അനുമതിയുള്ള സ്ഥലങ്ങളിലും മാത്രമേ ഓടിക്കുവാൻ പാടുള്ളൂ. നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും.

ഇ-സ്കൂട്ടർ യാത്രികർ ഹെൽമറ്റ്, കാൽ മുട്ട്-എൽബോ പാഡുകൾ, റിഫ്ളക്ടീവ് ജാക്കറ്റുകൾ തുടങ്ങി വ്യക്തി ഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം എന്നും ഓർമ്മിപ്പിക്കുന്നു. കുട്ടികൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായ രീതിയിലാണ് എന്നും രക്ഷിതാക്കൾ ഉറപ്പു വരുത്തണം. സുരക്ഷാ മാന ദണ്ഡങ്ങൾ, ഉത്തരവാദിത്വം ഉള്ള റോഡ് സംസ്കാരം തുടങ്ങിയവ കുട്ടികളെ പഠിപ്പിക്കുകയും വേണം.
കാൽനട യാത്രക്കാർക്കു വേണ്ടിയുള്ള സീബ്രാ ക്രോസിംഗ് അടക്കമുള്ള സ്ഥലങ്ങളിൽ e-സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതും ഒന്നിലധികം പേര് ഇതിൽ കയറുന്നതും ഗുരുതരമായ നിയമ ലംഘനമാണ് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
- e-സ്കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്.
- പൊതു നിരത്തുകളിൽ e-സ്കൂട്ടറുകൾ നിരോധിച്ചു.
- റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ കൂട്ടുക
- റോഡ് ചാടിക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
- ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരും അപകടത്തിലേക്ക്
- വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, e-scooter, social-media, traffic-fine, യു.എ.ഇ.





























