
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.
80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.
മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.
മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.
മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bollywood, Cinema, death, legend, music, obituary, singer






















