അമ്മയ്ക്കെതിരെ പ്രകാശ് ബാരെ

July 1st, 2017

prakash-bare-epathram

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശ് ബാരെ അമ്മയ്ക്കെതിരെ തുറന്നടിച്ചത്. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ താന്‍ അഭിമാനിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

അമ്മ എന്ന പേര് ഈ സംഘടനയ്ക്ക് ചേരില്ലെന്നും മലയാളം സിനി പീപ്പിള്‍ എന്നാണ് കൂടുതല്‍ അനുയോജ്യമെന്നും പ്രകാശ് ബാരെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൗനം പാലിച്ചും ആരോപണ വിധേയനായ നടനെ അനുകൂലിച്ചുമുള്ള അമ്മയുടെ നിലപാട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on അമ്മയ്ക്കെതിരെ പ്രകാശ് ബാരെ

രജനിയുടെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തില്‍

June 18th, 2017

RAJINI

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അടുത്തതായി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഉണ്ടായേക്കുമെന്ന് സൂചന. ആഗസ്റ്റില്‍ തന്റെ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കാര്യങ്ങള്‍ക്ക് ഒരു ധാരണ ഉണ്ടാകുമെന്ന് കരുതുന്നു.

ഡിസംബര്‍ 12 നാണ് രജനിയുടെ ജന്മദിനം. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന് കഴിഞ്ഞ മാസം നടന്ന ആരാധക സമ്പര്‍ക്ക പരിപാടിക്കിടെ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകര്‍.

- അവ്നി

വായിക്കുക: , ,

Comments Off on രജനിയുടെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തില്‍

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

April 13th, 2017

venu

തൃശൂര്‍ : നടന്‍ മുന്‍ഷി വേണു അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റ് കെയറില്‍ ചികിത്സയിലായിരുന്നു. മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് സിനിമാതാരമായി. സംസ്കാരം ശനിയാഴ്ച നടക്കും. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായിരുന്നു.

തിളക്കം, പച്ചക്കുതിര, കഥപറയുമ്പോള്‍ എന്നിങ്ങനെ ചെറുതും വലുതുമായി അറുപതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on നടന്‍ മുന്‍ഷി വേണു അന്തരിച്ചു

ഞാന്‍ ആരെയും വിലക്കിയിട്ടില്ല : ദിലീപ്

April 12th, 2017

dileep

എറണാകുളം : പ്രമുഖ നടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വിവാദങ്ങള്‍ക്കും മറുപടിയായി ദിലീപ് രംഗത്ത്. നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് താരം ഉറപ്പിച്ചു പറയുന്നു. ആ നടിക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് താനാണ്. അതിനുശേഷം ഇവരുടെ പെരുമാറ്റങ്ങള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ എന്റെ സിനിമകളില്‍ കൂടെ സഹകരിക്കേണ്ടില്ലെന്ന് തോന്നി അല്ലാതെ നടിയുടെ അവസരങ്ങള്‍ താന്‍ വിലക്കിയിട്ടില്ല. ഇവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടപ്പോള്‍ ജീവിതം തന്നെ മടുത്തു പോയെന്നും ദിലീപ് പറഞ്ഞു.

ഈ നടി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്ന്കാണിച്ച് അവര്‍ക്ക് വേണമെങ്കില്‍ ഒരു പോസ്റ്റ് ഇടാമായിരുന്നു. എന്തായാലും താന്‍ അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

- അവ്നി

വായിക്കുക: , , ,

Comments Off on ഞാന്‍ ആരെയും വിലക്കിയിട്ടില്ല : ദിലീപ്

ദേശീയ പുരസ്കാരം : സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

April 8th, 2017

national award

ന്യൂഡല്‍ഹി : അറുപത്തി നാലാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. 2003 ല്‍ മീരാ ജാസ്മിനാണ് അവസാനമായി മികച്ച നടി നേട്ടം മലയാളത്തില്‍ കരസ്ഥമാക്കിയത്. ‘ജനത ഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ‘രുസ്തം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍ കരസ്ഥമാക്കി. ‘കാടു പൂക്കും നേരം ‘ എന്ന ചിത്രത്തിലൂടെ ജയദേവന്‍ മികച്ച ശബ്ദലേഖകനായി. പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ദേശീയ പുരസ്കാരം : സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

Page 20 of 21« First...10...1718192021

« Previous Page« Previous « അനിൽ പനച്ചൂരാൻ ‘വായന ക്കാരുടെ ലോക’ ത്തിന് എത്തുന്നു
Next »Next Page » ചക്കരക്കൂട്ടം കായിക മേള »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha