ശബരിമല: നടൻ ദിലീപ് ശബരിമല ദർശനം നടത്തി. വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദർശനം നടത്തി മേൽ ശാന്തിയെയും കണ്ടതിനു ശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപിന് ഊഷ്മള സ്വീകരണമാണ് ശബരിമലയിൽ ലഭിച്ചത്.
നടനും എം എൽ എ യുമായ ഗണേഷ് കുമാറിന്റെ പി എ യുടെ കൂടെയാണ് ദിലീപ് ശബരിമലയിലെത്തിയതെന്നാണ് സൂചന.ദർശനത്തിനു ശേഷം അടുത്ത ദിവസം തന്നെ ദിലീപ് കമ്മാര സംഭവത്തിന്റെ സെറ്റിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പാലക്കാട്ടും അതിർത്തിയിലുമാണ് കമ്മാര സംഭവത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്.