അബുദാബി : കലാപ കലുഷിതമായ സമകാലിക സാഹചര്യത്തില്‍ മത സൌഹാര്‍ദ്ദ ത്തിന്‍റെയും ലോക സമാധാന ത്തിന്‍റെയും സന്ദേശവുമായി ‘ഭൂലോക രക്ഷകന്‍’ വരുന്നു. വിജീഷ് മണി എന്ന യുവ സംവിധായകന്‍ 35 ലോക ഭാഷകളിലായി നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമ യാണ് ഭൂലോക രക്ഷകന്‍. യുഗങ്ങള്‍ക്കു മുന്‍പേ അയ്യപ്പനും വാവരും തുടങ്ങി വെച്ച മത സൌഹാര്‍ദ്ദ സന്ദേശം ഇന്നത്തെ സമൂഹം മറന്നു പോകുന്നു. ശ്രീ അയ്യപ്പനും വാവരും മുഖ്യ കഥാപാത്ര ങ്ങളായി വരുന്ന ഈ സിനിമ യില്‍ വാവരുടെ വേഷം കൈകാര്യം ചെയ്യുന്നത് അറബ് വംശജനായ ഒരു അഭിനേതാവായിരിക്കും
ഭാരത സംസ്കാരം ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനു കൂടിയാണ് 35 ഭാഷകളില്‍ ചിത്രം ഒരുക്കുന്നത്. മലയ, കൊറിയ, ചൈനീസ് ഇംഗ്ലീഷ് അടക്കം 17 വിദേശ ഭാഷകളും, മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് അടക്കം 18 ഇന്ത്യന്‍ ഭാഷ കളിലും ആയിരിക്കും ചിത്രം ഒരുങ്ങുക. നിരവധി സവിശേഷത കള്‍ ഉള്ള ഒരു സിനിമ യായിരിക്കും ഇത്. ഗ്രാഫിക്സും, ഗിമ്മിക്സുകളും ഒഴിവാക്കി യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ഒന്നര വര്‍ഷം കൊണ്ട് 10 ഷെഡ്യൂളില്‍ ചിത്രീകരി ക്കാനാണ് പദ്ധതി. മാനസരോവര്‍, കൈലാസം, ജെയ്പൂര്‍, മൈസൂര്‍, ലക്ഷദ്വീപ്, കപ്പാട് ബീച്ച്, ശബരിമല എന്നിവിട ങ്ങളിലൊക്കെ ചിത്രീകരണം ഉണ്ടായിരിക്കും.
ഈ സിനിമയുടെ പ്രത്യേകത മനസ്സിലാക്കി ക്കൊണ്ട് മത- രാഷ്ട്രീയ- സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖര്‍ ഭൂലോക രക്ഷക നില്‍ സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു എന്ന് വിജീഷ് പറഞ്ഞു. യെദിയൂരപ്പ, വിജയ്മല്യ, തുടങ്ങിയവരും പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും എല്ലാ ഭാഷകളി ലെയും ശ്രദ്ധേയരായ ചലച്ചിത്ര താരങ്ങളും അഭിനയിക്കും. മാത്രമല്ല പ്രവാസി കളായ ഏതാനും കലാകാരന്മാരും ഈ സിനിമ യില്‍ അഭിനയിക്കും എന്നും വിജീഷ് മണി e പത്ര ത്തോട് പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത ഭഗവാന്‍ എന്ന സിനിമ യുടെ നിര്‍മ്മാതാവ് കൂടിയാണ് ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: world-cinema