കോഴിക്കോട് : ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അവശ നിലയിലായ നടി കോഴിക്കോട് ശാന്താ ദേവിക്ക് കലാ സ്നേഹികളുടെ സഹായ ഹസ്തം. e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടു. e പത്രത്തെ പ്രതിനിധാനം ചെയ്ത് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍, പ്രശസ്ത കവി പി. കെ. ഗോപി എന്നിവര്‍ ശാന്താ ദേവിയെ വൃദ്ധ സദനത്തില്‍ സന്ദര്‍ശിക്കുകയും സുഖ വിവരങ്ങള്‍ തിരക്കുകയും ചെയ്തു.
വിദഗ്ദ്ധ ചികില്‍സ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ നഷ്ടമാകും എന്ന ഭയത്താല്‍ ഇവര്‍ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനത അനുഭവിക്കുന്ന ഇവര്‍ മകന്റെ മരണവും അനാഥത്വവും മൂലം കഴിഞ്ഞ കുറച്ചു കാലമായി ഏറെ ദുരിതത്തിലാണ് കഴിയുന്നത്. കൂടെ താമസിച്ചിരുന്ന മകനും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയതോടെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ തനിച്ചായി. പ്രമേഹവും മറ്റ് രോഗങ്ങളും കലശലായതോടെ അവശ നിലയിലായ ഇവരെ ഇത്രയും നാള്‍ അയല്‍ക്കാരാണ് സഹായിച്ചു പോന്നത്.
കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക് താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവരെ കോഴിക്കോട് വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വക വൃദ്ധ സദനത്തിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. ഇവിടെ തനിക്ക് നേരത്തിന് ഭക്ഷണവും മറ്റ് സൌകര്യങ്ങളും ലഭിക്കുന്നുണ്ട് എന്ന് ശാന്താ ദേവി e പത്രത്തിനെ ടെലിഫോണ്‍ വഴി അറിയിച്ചു. അസുഖത്തിന് ചികില്‍സ തുടരുന്നുണ്ട്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ സൌജന്യമായി തന്നെ തനിക്ക് തരുന്നുണ്ട് എന്നും ഇവര്‍ അറിയിച്ചു. ഇന്നലെ കലക്ടര്‍ വൃദ്ധ സദനത്തില്‍ തന്നെ സന്ദര്‍ശിച്ചു. തന്നെ പരിചരിക്കാന്‍ ഒരു സ്ത്രീയെ ഏര്‍പ്പാടാക്കി തരികയും ചെയ്തു.
തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും. ഒരു കലാകാരിയോടു സമൂഹം ഇങ്ങനെ സ്നേഹം കാണിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം എന്നും അവര്‍ വ്യക്തമാക്കുന്നു.
e പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി e പത്രത്തെ ബന്ധപ്പെട്ടവരില്‍ കലാകാരന്മാരുടെ ഒരു കൂട്ടായ്മയുമുണ്ട്. കുവൈറ്റിലെ കടമ്പക്കൂട്ടം എന്ന നാടക സൌഹൃദ സംഘത്തിന്റെ പ്രവര്‍ത്തകരായ പുഷ്പലാല്‍, രാജഗോപാല്‍, അബ്ദു, ഹരി മേനോന്‍, സന്ദീപ്, സന്തോഷ്, ഷോമ, അരവിന്ദന്‍ എന്നിവര്‍ ഒരു വലിയ തുക തന്നെ ശാന്താ ദേവിക്ക് നല്‍കാനായി സംഭരിച്ചതായി അറിയിച്ചിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ ഒട്ടേറെ സുഹൃത്തുക്കള്‍ മടങ്ങി വരുന്നതോടെ ഇനിയും കൂടുതല്‍ പേര്‍ ഈ ഉദ്യമത്തില്‍ സഹകരിക്കും എന്നും ഇവര്‍ വ്യക്തമാക്കി.
അബുദാബി, ദുബായ്, ബഹറിന്‍, സൗദി അറേബ്യ, കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, സുഡാന്‍, എന്നിങ്ങനെ ലോകമെമ്പാടു നിന്നും സഹായ വാഗ്ദാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
ശാന്താ ദേവിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു. എല്ലാ സഹായങ്ങളും നേരിട്ട് ഈ അക്കൌണ്ടിലേക്ക് അയക്കാവുന്നതാണ്.
Santhadevi,
Account number : 57005664567
State Bank Of Travancore,
Vattakkinar, Meenchanda,
Calicut
കൂടുതല്‍ വിവരങ്ങള്‍ക്ക് +971555814388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, santha-devi
ഫൈസല്‍ ബാവയുദെയ് നിര്‍ദെഷമനുസരിചച് വിലസങല്‍ക്കുല്ല പ്ര്വെസനഫൊരം നിരവധിയാല്‍ക്കര്‍ക്ക് അയഛ് കൊദുതിട്ടുന്ദ്