
അൻപത്തി അഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമ യുഗം’ എന്ന സിനിമ യിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടൻ ആയും ‘ഫെമിനിച്ചി ഫാത്തിമ’ യിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടി ആയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സിനിമ: മഞ്ഞുമ്മല്‍ ബോയ്സ്. ഈ ചിത്രം ഒരുക്കിയ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇത് കൂടാതെ സ്വഭാവ നടൻ, ഛായാ ഗ്രാഹകൻ, തിരക്കഥ, കലാ സംവിധാനം, ഗാന രചയിതാവ്, ശബ്ദ മിശ്രണം, ശബ്ദ രൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ ചിത്രം പത്ത് അവാർഡുകൾ നേടി.
മികച്ച രണ്ടാമത്തെ ചിത്രം. ഫെമിനിച്ചി ഫാത്തിമ. ഈ സിനിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനുമായി.
ജന പ്രീതിയും കലാമേന്മയുമുള്ള ചിത്രം : പ്രേമലു. മികച്ച സ്വഭാവനടി : ലിജോമോള്‍ (നടന്ന സംഭവം). മികച്ച സ്വഭാവ നടന്‍മാര്‍ : സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം).
അജയന്റെ രണ്ടാം മോഷണം (എ. ആർ.എം) എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസ്, കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ സിനിമ കളിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം : ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്).
മികച്ച ഗാന രചയിതാവ് : വേടന്‍ (മഞ്ഞുമ്മൽ ബോയ്സ്, കുതന്ത്രം), സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (ബോഗയ്ൻ വില്ല), മികച്ച ഗായകർ : കെ. എസ്. ഹരിശങ്കർ (ചിത്രം : എ. ആർ. എം), സെബാ ടോമി (ചിത്രം: അം അഃ). ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്).


























