ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

February 3rd, 2018

mammukka-epathram

ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , , , ,

Comments Off on ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

മമ്മൂക്കയുടെ ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍

March 24th, 2017

mohnlalmammootty

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാന്‍സ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും കണ്ട മോഹന്‍ലാല്‍ സംവിധായകനും സിനിമക്കും അഭിനന്ദനം അറിയിക്കുകയായിരുന്നു. ഹനീഫ് അദേനിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്കും താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തും. സ്നേഹ, അനിക,ആര്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, ഇന്ദ്രജിത്തിന്റെ മകള്‍ ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on മമ്മൂക്കയുടെ ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍

Page 3 of 3123

« Previous Page « യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ
Next » ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha