മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

August 23rd, 2021

mohnlalmammootty
മലയാളത്തിന്റെ പ്രിയ താരങ്ങള്‍ മമ്മൂട്ടി, മോഹൻ ലാല്‍ എന്നിവര്‍ക്ക് യു. എ. ഇ. ഗോൾഡൻ വിസ നല്‍കി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ അല്‍ ഹമ്മാദി യില്‍ നിന്നും ഗോള്‍ഡന്‍ വിസ പതിച്ച പാസ്സ് പോര്‍ട്ടുകള്‍ മമ്മൂട്ടിയും മോഹൻലാലും ഏറ്റു വാങ്ങി.

അഭിനയ പ്രതിഭ കളായ മമ്മൂട്ടിയുടെയും മോഹൻ ലാലി ന്റെ യും കലാ രംഗത്തെ സംഭാവന കളെ മുഹമ്മദ് അലി അൽ ഷൊറാഫ പ്രകീർത്തിച്ചു. കൂടുതൽ പ്രതിഭ കളെ യു. എ. ഇ. യിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി യാണ് ഗോൾഡൻ വിസ നല്‍കി വരുന്നത്. എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദി, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസുഫലി, സാമ്പത്തിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരീം അൽ ബലൂഷി, അബു ദാബി റെസഡൻസ് ഓഫീസ് അഡ്വൈസർ ഹാരിബ് മുബാറക് അൽ മഹീരി എന്നിവരും സംബന്ധിച്ചു.

വിസ അനുവദിച്ച യു. എ. ഇ. സര്‍ക്കാരിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും നന്ദി അറിയിച്ചു.

* GOLDEN VISA , VISUALS in YouTube,

Mammootty Twitter, Mohan Lal 

- pma

വായിക്കുക: , , ,

Comments Off on മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു

‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

June 20th, 2019

mammukka-epathram

സൗദി അറേബ്യ: ആദ്യമായി സൗദി മണ്ണിലെത്തിയ മലയാള സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’. അതിനുശേഷം ഇതാ മമ്മൂട്ടിയുടെ ‘ഉണ്ട’യും സൗദി റിലീസിനായെത്തുകയാണ്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം ആദ്യമായി റിലീസ് ചെയ്യുന്ന സന്തോഷത്തിലാണ് ഇവിടുത്തെ ഇക്കാ ഫാന്‍സുകാര്‍. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകള്‍ എത്തുന്ന തിയേറ്ററുകള്‍ സ്ഥിതിചെയ്യുന്നത്.

മമ്മൂക്കയുടെ പുതിയ ചിത്രമായ ഉണ്ടയിലെ റിലീസിന് മുന്നോടിയായി ഉണ്ട സ്പെഷൽ പോസ്റ്ററുകളും ടീസറുകളും സ്വന്തമായിറക്കിയിരിക്കുകയാണ് ഇവിടെയുള്ള മമ്മൂക്ക ഫാൻസുകാര്‍.

- അവ്നി

വായിക്കുക: ,

Comments Off on ‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

June 20th, 2019

mammukka-epathram

സൗദി അറേബ്യ: ആദ്യമായി സൗദി മണ്ണിലെത്തിയ മലയാള സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’. അതിനുശേഷം ഇതാ മമ്മൂട്ടിയുടെ ‘ഉണ്ട’യും സൗദി റിലീസിനായെത്തുകയാണ്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം ആദ്യമായി റിലീസ് ചെയ്യുന്ന സന്തോഷത്തിലാണ് ഇവിടുത്തെ ഇക്കാ ഫാന്‍സുകാര്‍. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകള്‍ എത്തുന്ന തിയേറ്ററുകള്‍ സ്ഥിതിചെയ്യുന്നത്.

മമ്മൂക്കയുടെ പുതിയ ചിത്രമായ ഉണ്ടയിലെ റിലീസിന് മുന്നോടിയായി ഉണ്ട സ്പെഷൽ പോസ്റ്ററുകളും ടീസറുകളും സ്വന്തമായിറക്കിയിരിക്കുകയാണ് ഇവിടെയുള്ള മമ്മൂക്ക ഫാൻസുകാര്‍.

- അവ്നി

വായിക്കുക: ,

Comments Off on ‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

തീയേറ്ററുകളിലെ വിഷു ആഘോഷമാക്കാന്‍ ‘രാജ’, ത്രില്ലടിപ്പിക്കാന്‍ ഫഹദ്

April 14th, 2019

vishu-releases_epathram

ഈ വര്‍ഷത്തെ വിഷു റിലീസുകള്‍ വെള്ളിയാഴ്ച തീയേറ്ററുകളില്‍. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ‘മധുരരാജ’യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അതിരനു’മാണ് ഈയാഴ്ച തീയേറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍. ഈ.മ.യൗവിന് ശേഷം പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ വിവേക് ആണ്.

മമ്മൂട്ടിയുടേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാളചിത്രമാണ് ‘മധുരരാജ’. 2010ല്‍ പുറത്തെത്തി വലിയ ബോക്‌സ്ഓഫീസ് വിജയം നേടിയ ‘പോക്കിരിരാജ’യിലെ നായകന്‍ ‘രാജ’ ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് ‘മധുരരാജ’യില്‍. എന്നാല്‍ ‘പോക്കിരിരാജ’യുടെ രണ്ടാംഭാഗവുമല്ല ‘മധുരരാജ’. പോക്കിരിരാജയില്‍ പൃഥ്വിരാജ് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്റെ കഥാപാത്രം ചിത്രത്തിലില്ല. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on തീയേറ്ററുകളിലെ വിഷു ആഘോഷമാക്കാന്‍ ‘രാജ’, ത്രില്ലടിപ്പിക്കാന്‍ ഫഹദ്

മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

April 1st, 2019

mammukka-epathram

എ.കെ സാജൻ സംവിധാനനം ചെയ്ത് നയന്‍ താരയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചിരുന്നു. കാലിക പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഇപ്പോള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്.

നസറുദ്ദീൻ ഷായെ നായകനാക്കി ഒരുക്കിയ ‘എ വെനസ്ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നീരജ് പാണ്ഡേയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രം നിര്‍മ്മിക്കുന്നത്.

- അവ്നി

വായിക്കുക: , , , , ,

Comments Off on മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

Page 2 of 3123

« Previous Page« Previous « വയനാട്ടില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തിയേക്കും
Next »Next Page » എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha