
താര സംഘടനയായ A M M A യെ നയിക്കാന്‍ ഇനി സ്ത്രീ ശക്തി. മുപ്പത്തി ഒന്നാമത് ജനറൽ ബോഡി യിലെ വാശിയേറിയ മത്സരത്തിൽ ശ്വേത മേനോൻ (പ്രസിഡണ്ട്), കുക്കു പരമേശ്വരൻ (ജനറല്‍ സെക്രട്ടറി), ലക്ഷ്മി പ്രിയ (വൈസ് പ്രസിഡണ്ട്) അൻസിബ ഹസ്സൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് താര സംഘടന യുടെ പ്രധാന റോളുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വനിതകള്‍ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.
ഉണ്ണി ശിവപാൽ (ട്രഷറർ) ജയൻ ചേർത്തല (വെെസ് പ്രസിഡണ്ട്) എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹകൾ. ആകെ 504 അംഗങ്ങളില്‍ 298 പേർ വോട്ട് ചെയ്തു. ഇതിൽ 233 പേര് വനിതകളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കാതെ പിരിച്ചു വിടുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണ-പ്രത്യാരോപണ ങ്ങൾക്കും നടീനടന്മാർ തമ്മിലുള്ള വാക് പോരു കൾക്കും ശേഷമാണ് വാശിയേറിയ ഈ തെരഞ്ഞെടുപ്പ് നടന്നത്. Image Credit : F B page WiKi & Instagram

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 