പുതു മുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ‘ഒന്ന്’ തിയ്യേറ്ററുകളിലേക്ക്

June 3rd, 2022

1-amen-kareem-first-movie-onnu-ePathram
പ്രവാസി മലയാളികൾക്ക് ഏറെ പരിചിതനായ നടനും ഗായകനുമായ അമൻ മുഖ്യവേഷത്തിൽ എത്തുന്ന ‘ഒന്ന്’എന്ന സിനിമ ജൂൺ മൂന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വനിതാ സംവിധായിക അനുപമ മേനോൻ ഒരുക്കുന്ന ‘ഒന്ന്’ സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലർ കഥയാണ് പറയുന്നത്. കേരള വിഷ്വൽ സൈൻ ബാനറിൽ ‘ഒന്ന്’ നിർമ്മിക്കുന്നത് ഹിമി. കെ. ജി.

ക്യാമറക്ക് മുന്നിലും പിന്നിലുമായി നിരവധി പുതിയ പ്രതിഭകൾ ‘ഒന്ന്’ സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗ ത്തേക്ക് ചുവടു വെക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. മാത്രമല്ല ഈ സിനിമയിൽ നിരവധി പ്രവാസി കലാ കാരന്മാർക്ക് അവസരം നൽകിയതിൽ ചിത്രത്തിന്‍റെ നിർമ്മാതാക്കളും സംവിധായികയും അഭിനന്ദനം അർഹിക്കുന്നു.

singer-amen-kareem-onnu-movie-poster-ePathram

പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ‘അരികെ വരുമോ… ഇതു വഴി നീ…’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചതും പാടിയതും പ്രവാസി കലാകാരന്മാരാണ്.

ഗാന രചയിതാവ് ഫിറോസ് വെളിയങ്കോട്, ഗായിക പ്രസീത മനോജ് എന്നിവർ ബഹറൈനില്‍ നിന്നുള്ള പ്രവാസികളാണ്. പ്രസീതയോടൊപ്പം നിസാം അലി എന്ന ഗായകനും ഈ ഗാനം ആലപിച്ചിരിക്കുന്നു. ഖത്തർ പ്രവാസിയായ ഹാഷിം ഹസൻ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

1-actors-amen-s-onnu-movie-ePathram

കഥ : കപിൽ. തിരക്കഥ, സംഭാഷണം : ഗോപു പരമശിവൻ, ക്യാമറ : ഷാജി അന്നകര, എഡിറ്റിങ് : ജയചന്ദ്രൻ, കലാ സംവിധാനം : കിഷോർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ : സന്തോഷ് ആലഞ്ചേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രവീൺ ചേലക്കോട്.

ഗാന രചന : ശങ്കരൻ തിരുമേനി, ഫിറോസ് വെളിയങ്കോട്, അക്ബർ കുഞ്ഞുമോൻ. സംഗീതം : ഷിബു ആന്‍റണി & നൗഫൽ നാസർ. അസ്സോസിയേറ്റ് പ്രൊഡ്യൂസർ : പ്രലീൻ പ്രഭാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ : സൈലു ചാപ്പി.

അമൻ കൂടാതെ ജോജൻ കാഞ്ഞാണി, ടി. ആർ. രതികുമാർ, ഗിരീഷ് പെരിഞ്ചേരി, സജീവ്, അജീഷ്, ജോബിൻ, ജെയ്‌സർ, ഷക്കീർ, കല്യാണി, സാന്ദ്ര, ഐശ്വര്യ തുടങ്ങി നിരവധി അഭിനേതാക്കൾ കഥാപാത്രങ്ങളായി വേഷമിടുന്നു.

ഗൾഫിലെ സംഗീത വേദികളിൽ ഗായകനായി തിളങ്ങിയ അമൻ തൻ്റെ മാസ്മരിക പ്രകടനത്തിലൂടെ വെള്ളിത്തിര യിൽ കൂടുതൽ പ്രശോഭിക്കും എന്നു പ്രതീക്ഷിക്കാം.

- pma

വായിക്കുക: , ,

Comments Off on പുതു മുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ‘ഒന്ന്’ തിയ്യേറ്ററുകളിലേക്ക്

കോട്ടയം പ്രദീപ് അന്തരിച്ചു

February 17th, 2022

actor-kottayam-pradeep-ePathram
കോട്ടയം : പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നാലു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ പ്രദീപ് പത്താം വയസ്സിൽ എൻ. എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ വേഷമിട്ടു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി.

‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തും ഐ. വി. ശശിയുടെ ‘ഈ നാട് ഇന്നലെ വരെ’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും എത്തി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രദീപിനെ തേടി ഹിന്ദി സിനിമയിൽ നിന്നും അവസരം എത്തിയിരുന്നു. ഗൗതം മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ യുടെ എല്ലാ ഭാഷ കളിലേയും റീമേക്കുകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. എല്‍. ഐ. സി. ജീവനക്കാരനാണ്.

- pma

വായിക്കുക: , , ,

Comments Off on കോട്ടയം പ്രദീപ് അന്തരിച്ചു

ജി. കെ. പിള്ള അന്തരിച്ചു

December 31st, 2021

actor-g-k-pilla-passed-away-ePathram
തിരുവനന്തപുരം : പ്രശസ്ത നടൻ ജി. കെ. പിള്ള (97) അന്തരിച്ചു. ജി. കേശവ പിള്ള എന്നാണ് യഥാർത്ഥ പേര്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ചെറു പ്രായത്തില്‍ തന്നെ നാവിക സേനയില്‍ ചേര്‍ന്നു. നാടക ങ്ങളില്‍ അഭിനയിച്ചിരുന്നു. സ്വന്തം നാട്ടുകാരനും കൂടിയായ പ്രേം നസീറു മായുള്ള സൗഹൃദം ജി. കെ. പിള്ളയെ സിനിമ യില്‍ എത്തിച്ചു. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹ സീമ യാണ് ആദ്യ ചിത്രം.

ഹരിശ്ചന്ദ്ര, ജ്ഞാനസുന്ദരി, സ്‌നാപക യോഹന്നാൻ, മന്ത്രവാദി, കണ്ണൂർ ഡീലക്‌സ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ്, പട്ടാഭിഷേകം, കൂടപ്പിറപ്പ്, അശ്വമേധം, നായരു പിടിച്ച പുലിവാൽ, ലൈറ്റ് ഹൗസ്, ചൂള, ആനക്കളരി, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, തുമ്പോലാർച്ച, പടയോട്ടം തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ആദ്യകാല വടക്കന്‍പാട്ടു ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രാധാന്യമുള്ള റോളുകള്‍ ലഭിച്ചിരുന്നു. വില്ലന്‍ വേഷ ങ്ങളായിരുന്നു അദ്ദേഹത്തെ തേടി എത്തിയതില്‍ അധികവും. ശരീരഘടനയും ശബ്ദഗാംഭീര്യവും ഇതിനു തുണയായി.

shan-siyad-gk-pillai-at-anavaranam-ePathram

ജി. കെ. പിള്ള, ഷാന്‍ എ. സമീദ്‌, സിയാദ്‌ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ‘അനാവരണം’ടെലി സിനിമയില്‍

മുന്നൂറില്‍ അധികം മലയാള സിനിമ കളിലും നിരവധി ടെലി വിഷന്‍ സീരിയലു കളിലും അഭിനയിച്ചു.  ടെലി വിഷൻ പരമ്പര കളിലെ വേഷം കുടുംബ സദസ്സുകളിലും ജി. കെ. പിള്ള യെ പ്രിയങ്കരനാക്കി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജി. കെ. പിള്ള യുടെ കേണൽ ജഗന്നാഥ വർമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

anavaranam-on-jeevan-tv-ePathram

ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച ‘അനാവരണം’ എന്ന ടെലി സിനിമ യിലൂടെ പ്രവാസ ലോകത്തും അദ്ദേഹം പരിചിതനായി.

ദിലീപ് നായകനായ കാര്യസ്ഥന്‍ ആയിരുന്നു അവസാനം ചെയ്ത സിനിമ. പുതിയ തലമുറയിലെ നടീ നടന്മാര്‍ക്കു കൂടെ പ്രവര്‍ത്തി ക്കുവാന്‍ ഇതു സഹായകമായി. 

- pma

വായിക്കുക: , , , ,

Comments Off on ജി. കെ. പിള്ള അന്തരിച്ചു

ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു

December 26th, 2021

mohanlal-barroz-mohan-lal-s-movie-character-sketch-ePathram

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് – നിധി കാക്കും ഭൂതം എന്ന 3D സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്നു. സിനിമയുടെ ക്യാരക്ടര്‍ സ്കെച്ച് ഫേയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് മോഹൻ ലാൽ ചിത്രീകരണ വിവരം അറിയിച്ചത്.

ഇന്ത്യയിലെ ആദ്യ 3D സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്പദം ആക്കിയാണ് മോഹൻ ലാൽ ബറോസ് ഒരുക്കുന്നത്.

വാസ്കോ-ഡി-ഗാമ യുടെ നിധി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാ പാത്രമായ ബറോസിന്‍റെ വേഷം അണിയുന്നത് മോഹൻ ലാൽ തന്നെയാണ്.

പതിമൂന്നു വയസ്സുകാരനായ ലിഡിയൻ  സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്നതും ബറോസിന്‍റെ പ്രത്യേകതയാണ്. ഛായാഗ്രഹണം : സന്തോഷ് ശിവന്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ ബറോസ് നിര്‍മ്മിക്കുന്നു.

പോസ്റ്റര്‍ ഡിസൈന്‍ : Sethu Sivanandan ,

- pma

വായിക്കുക: , ,

Comments Off on ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

September 16th, 2021

dulquar-salman-epathram
ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ പത്തു വര്‍ഷത്തേക്കുള്ള യു. എ. ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം അഥോറിറ്റിയാണ് ദുല്‍ഖറിനു ഗോൾഡൻ വിസ നൽകിയത്. അബുദാബി യില്‍ വെച്ചു നടന്ന ചടങ്ങില്‍ അബു ദാബി കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി സഉൗദ് അബ്ദുൽ അസീസ് അൽ ഹുസ്നി യിൽ നിന്നും ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്സ് പോര്‍ട്ട് ദുല്‍ഖര്‍ സ്വീകരിച്ചു.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ മാനും അബു ദാബി ചേംബർ ഒാഫ് കൊമേഴ്സ് വൈസ് ചെയർ മാനുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണി ക്കേഷൻ ഡയറക്ടർ വി. നന്ദ കുമാർ, ടൂറിസം അഥോറിറ്റി ഡയറക്ടര്‍ അബ്ദുൽ അസീസ് അൽ ദോസരി, ബദരിയ്യ അൽ മസ്റോയി എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

Page 5 of 20« First...34567...1020...Last »

« Previous Page« Previous « വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം
Next »Next Page » ചാവക്കാട് ഹാർബർ വരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha