കൊച്ചി : സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പിച്ചു. കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓണ്‍ ലൈനിലൂടെയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒട്ടനവധി സവിശേഷതകളുള്ള വാട്ടര്‍ മെട്രോ രാജ്യത്തിന് അഭിമാനം ആണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് കേരളം ഒരു മാതൃക ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിയുടെ ഗതാഗത – വിനോദ സഞ്ചാര മേഖലക്കും പുതിയ കുതിപ്പ് ആയിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചു. സർവ്വീസിന് ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈ ബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.
ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു.
The world-class #KochiWaterMetro is setting sail! It is Kerala's dream project connecting 10 islands in and around Kochi. KWM with 78 electric boats & 38 terminals cost 1,136.83 crores, funded by GoK & KfW. Exciting times are ahead for our transport and tourism sectors! pic.twitter.com/IrSD8hqh9l
— Pinarayi Vijayan (@pinarayivijayan) April 22, 2023
മെട്രോ ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്ക് പ്രതി വാര, പ്രതി മാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാന്‍ കഴിയും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റല്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം.
കൊച്ചിയിലെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും.
ഗതാഗതക്കുരുക്ക് ഒഴിവാക്കി 20 മിനിറ്റു കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിന് ഉള്ളില്‍ എത്താന്‍ കഴിയും എന്നും അവകാശപ്പെടുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കൊച്ചി, കൊച്ചി മെട്രോ, മെട്രോ, സാമൂഹികം, സാമൂഹ്യക്ഷേമം