കോട്ടയം പ്രദീപ് അന്തരിച്ചു

February 17th, 2022

actor-kottayam-pradeep-ePathram
കോട്ടയം : പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നാലു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ പ്രദീപ് പത്താം വയസ്സിൽ എൻ. എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ വേഷമിട്ടു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി.

‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തും ഐ. വി. ശശിയുടെ ‘ഈ നാട് ഇന്നലെ വരെ’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും എത്തി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രദീപിനെ തേടി ഹിന്ദി സിനിമയിൽ നിന്നും അവസരം എത്തിയിരുന്നു. ഗൗതം മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ യുടെ എല്ലാ ഭാഷ കളിലേയും റീമേക്കുകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. എല്‍. ഐ. സി. ജീവനക്കാരനാണ്.

- pma

വായിക്കുക: , , ,

Comments Off on കോട്ടയം പ്രദീപ് അന്തരിച്ചു

ജി. കെ. പിള്ള അന്തരിച്ചു

December 31st, 2021

actor-g-k-pilla-passed-away-ePathram
തിരുവനന്തപുരം : പ്രശസ്ത നടൻ ജി. കെ. പിള്ള (97) അന്തരിച്ചു. ജി. കേശവ പിള്ള എന്നാണ് യഥാർത്ഥ പേര്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ചെറു പ്രായത്തില്‍ തന്നെ നാവിക സേനയില്‍ ചേര്‍ന്നു. നാടക ങ്ങളില്‍ അഭിനയിച്ചിരുന്നു. സ്വന്തം നാട്ടുകാരനും കൂടിയായ പ്രേം നസീറു മായുള്ള സൗഹൃദം ജി. കെ. പിള്ളയെ സിനിമ യില്‍ എത്തിച്ചു. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹ സീമ യാണ് ആദ്യ ചിത്രം.

ഹരിശ്ചന്ദ്ര, ജ്ഞാനസുന്ദരി, സ്‌നാപക യോഹന്നാൻ, മന്ത്രവാദി, കണ്ണൂർ ഡീലക്‌സ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ്, പട്ടാഭിഷേകം, കൂടപ്പിറപ്പ്, അശ്വമേധം, നായരു പിടിച്ച പുലിവാൽ, ലൈറ്റ് ഹൗസ്, ചൂള, ആനക്കളരി, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, തുമ്പോലാർച്ച, പടയോട്ടം തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ആദ്യകാല വടക്കന്‍പാട്ടു ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രാധാന്യമുള്ള റോളുകള്‍ ലഭിച്ചിരുന്നു. വില്ലന്‍ വേഷ ങ്ങളായിരുന്നു അദ്ദേഹത്തെ തേടി എത്തിയതില്‍ അധികവും. ശരീരഘടനയും ശബ്ദഗാംഭീര്യവും ഇതിനു തുണയായി.

shan-siyad-gk-pillai-at-anavaranam-ePathram

ജി. കെ. പിള്ള, ഷാന്‍ എ. സമീദ്‌, സിയാദ്‌ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ‘അനാവരണം’ടെലി സിനിമയില്‍

മുന്നൂറില്‍ അധികം മലയാള സിനിമ കളിലും നിരവധി ടെലി വിഷന്‍ സീരിയലു കളിലും അഭിനയിച്ചു.  ടെലി വിഷൻ പരമ്പര കളിലെ വേഷം കുടുംബ സദസ്സുകളിലും ജി. കെ. പിള്ള യെ പ്രിയങ്കരനാക്കി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജി. കെ. പിള്ള യുടെ കേണൽ ജഗന്നാഥ വർമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

anavaranam-on-jeevan-tv-ePathram

ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച ‘അനാവരണം’ എന്ന ടെലി സിനിമ യിലൂടെ പ്രവാസ ലോകത്തും അദ്ദേഹം പരിചിതനായി.

ദിലീപ് നായകനായ കാര്യസ്ഥന്‍ ആയിരുന്നു അവസാനം ചെയ്ത സിനിമ. പുതിയ തലമുറയിലെ നടീ നടന്മാര്‍ക്കു കൂടെ പ്രവര്‍ത്തി ക്കുവാന്‍ ഇതു സഹായകമായി. 

- pma

വായിക്കുക: , , , ,

Comments Off on ജി. കെ. പിള്ള അന്തരിച്ചു

ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു

December 26th, 2021

mohanlal-barroz-mohan-lal-s-movie-character-sketch-ePathram

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് – നിധി കാക്കും ഭൂതം എന്ന 3D സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്നു. സിനിമയുടെ ക്യാരക്ടര്‍ സ്കെച്ച് ഫേയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് മോഹൻ ലാൽ ചിത്രീകരണ വിവരം അറിയിച്ചത്.

ഇന്ത്യയിലെ ആദ്യ 3D സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്പദം ആക്കിയാണ് മോഹൻ ലാൽ ബറോസ് ഒരുക്കുന്നത്.

വാസ്കോ-ഡി-ഗാമ യുടെ നിധി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാ പാത്രമായ ബറോസിന്‍റെ വേഷം അണിയുന്നത് മോഹൻ ലാൽ തന്നെയാണ്.

പതിമൂന്നു വയസ്സുകാരനായ ലിഡിയൻ  സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്നതും ബറോസിന്‍റെ പ്രത്യേകതയാണ്. ഛായാഗ്രഹണം : സന്തോഷ് ശിവന്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ ബറോസ് നിര്‍മ്മിക്കുന്നു.

പോസ്റ്റര്‍ ഡിസൈന്‍ : Sethu Sivanandan ,

- pma

വായിക്കുക: , ,

Comments Off on ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

September 16th, 2021

dulquar-salman-epathram
ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ പത്തു വര്‍ഷത്തേക്കുള്ള യു. എ. ഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം അഥോറിറ്റിയാണ് ദുല്‍ഖറിനു ഗോൾഡൻ വിസ നൽകിയത്. അബുദാബി യില്‍ വെച്ചു നടന്ന ചടങ്ങില്‍ അബു ദാബി കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി സഉൗദ് അബ്ദുൽ അസീസ് അൽ ഹുസ്നി യിൽ നിന്നും ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്സ് പോര്‍ട്ട് ദുല്‍ഖര്‍ സ്വീകരിച്ചു.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ മാനും അബു ദാബി ചേംബർ ഒാഫ് കൊമേഴ്സ് വൈസ് ചെയർ മാനുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണി ക്കേഷൻ ഡയറക്ടർ വി. നന്ദ കുമാർ, ടൂറിസം അഥോറിറ്റി ഡയറക്ടര്‍ അബ്ദുൽ അസീസ് അൽ ദോസരി, ബദരിയ്യ അൽ മസ്റോയി എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

രിസ ബാവയുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു.

September 14th, 2021

കൊച്ചി : അന്തരിച്ച നടന്‍ രിസബാവ യുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ കൊച്ചങ്ങാടി ചെമ്പിട്ട മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷ മാണ് രിസ ബാവ മരണപ്പെട്ടത്. പിന്നീടു നടന്ന സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊതു ദർശനം ഒഴിവാക്കി, സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഖബറടക്കം നടന്നത്.

നാടക രംഗത്തു നിന്നും വെള്ളിത്തിരയില്‍ എത്തിയ രിസ, നൂറില്‍ അധികം സിനിമ കളി ലും നിരവധി ടെലി വിഷന്‍ സീരിയലുകളിലും അഭിനയിച്ചു എങ്കിലും ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമ യിലെ ജോണ്‍ ഹോനായി എന്ന കഥാപാത്ര ത്തിലൂടെയാണ് മരണം വരെയും അറിയപ്പെട്ടിരുന്നത്.

കൊച്ചിയിലെ നാടക ട്രൂപ്പു കളിലൂടെയാണ് രിസ ബാവ അഭിനയ രംഗത്തു സജീവമാകുന്നത്. എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്ത ‘വിഷുപ്പക്ഷി’ (1984) എന്ന സിനിമ യിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. എന്നാല്‍ വിഷുപ്പക്ഷി റിലീസ് ചെയ്തിരുന്നില്ല. വീണ്ടും നാടക രംഗത്തു സജീവമായി. സ്വാതി തിരുനാള്‍ എന്ന നാടക ത്തിലെ പ്രധാന വേഷം ചെയ്തിരുന്ന സായികുമാര്‍ സിനിമയിലേക്ക് മാറിയതോടെ പിന്നീട് വേദി കളില്‍ ‘സ്വാതി തിരുനാള്‍’ ആയി നിറഞ്ഞാടിയത് രിസ ബാവ ആയിരുന്നു.

പിന്നീട്, രാജന്‍ ചേവായൂര്‍ സംവിധാനം ചെയ്ത ‘ദൈവ സഹായം ലക്കി സെന്റര്‍’(1990) ഷാജി കൈലാസിന്റെ ‘ഡോക്ടർ പശുപതി’ എന്നീ ചിത്രങ്ങളിലൂടെ സിനിമ യിൽ ചുവടുറപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on രിസ ബാവയുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു.

Page 7 of 22« First...56789...20...Last »

« Previous Page« Previous « ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു
Next »Next Page » വെല്‍ക്കം ബാക്ക് അരങ്ങേറി : ദുബായിലെ വേദികള്‍ വീണ്ടും സജീവമാവുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha