തിരുവനന്തപുരം : സ്കൂളുകളുടെ വിനോദ യാത്രയിൽ രാത്രി യാത്ര ഒഴിവാക്കണം എന്ന സര്‍ക്കാര്‍ നിർദ്ദേശം കർശ്ശനമായി നടപ്പിലാക്കാൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിപ്പു നല്‍കി. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര പാടില്ല എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇത് കർശ്ശനമായി പാലിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
സമഗ്രമായ നിർദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗി ക്കുവാന്‍ പാടുള്ളൂ. പഠന യാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളത് ആയിരിക്കണം. യാത്രയുടെ എല്ലാ കാര്യങ്ങളിലും പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യം വേണം. വിദ്യാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്.
അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുവാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം എന്നത് അടക്കം എല്ലാം വിവരങ്ങളും നേരത്തെ നൽകിയതാണ്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവി കള്‍ക്ക് ആണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, tourism, അപകടം, വിനോദ സഞ്ചാരം, വിനോദയാത്ര