ഇടുക്കി : പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീല ക്കുറിഞ്ഞി കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ പൂക്കള്‍ പറിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും പിന്നീട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. പരിസ്ഥിതി മലിനീകരണം എടുത്തു കാണിച്ചു കൊണ്ട് നടന്‍ നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോകളും കുറിപ്പും ഇപ്പോള്‍ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.
നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തം ആയി മാറിയിരിക്കുന്നു. വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യ ങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നു. അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നു എങ്കിലും ജനങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല.
ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന. ദയവു ചെയ്ത് ആരും ഇവിടേക്ക് പ്ലാസ്റ്റിക് കൊണ്ടു വരരുത്, അഥവാ ഉണ്ടെങ്കില്‍ തന്നെ അതിവിടെ വലിച്ചറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്നും നീരജ് മാധവ് ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇടുക്കി ശാന്തന്‍പാറ – കള്ളിപ്പാറയിലും പൂത്ത നീല ക്കുറിഞ്ഞി കാണാന്‍ നൂറു കണക്കിന് സന്ദര്‍ശകര്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും വിധം അവര്‍ നീലക്കുറിഞ്ഞി പൂക്കള്‍ക്ക് ഇടയില്‍ ഉപേക്ഷിച്ചു പോകുന്ന മാലിന്യ ങ്ങളുടെ ചിത്രങ്ങളാണ് പൊതു ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ എത്തേണ്ടുന്ന വിധത്തില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, tourism, viral-post, കൗതുകം, പരിസ്ഥിതി, വിനോദ സഞ്ചാരം, വിനോദയാത്ര, സിനിമ