കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

May 28th, 2017

mary-nursing-jesus-epathram
മനില : കാറുകളിലെ മതപരമായ ചിഹ്ന ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ ടുത്തി ഫിലി പ്പീന്‍സ് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദൈവ വിശ്വാസ ത്തിന്റെ ഭാഗ മായി കാറു കളിലെ റിയര്‍ വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും സ്ഥാപി ക്കാറുള്ള ജപ മാല, കുരിശ്, കൊന്ത എന്നിവ നീക്കണം എന്നാണ് അധി കൃത രുടെ നിര്‍ദ്ദേശം. വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങള്‍ക്ക് തടയിട്ട് യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു ന്നതി ന്റെ ഭാഗ മായാ ണ് പുതിയ നടപടി. ഇത്തരം മത ചിഹ്നങ്ങള്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധ തെറ്റിച്ച് അപകട ങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണ് വിലക്ക്.

മാത്രമല്ല ഡ്രൈവിംഗി നിട യിലെ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവ യും നിരോധിച്ചു എന്നും നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്ന് എതിരെ വിവിധ കോണു കളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഫിലി പ്പീന്‍സി ലെ വിവിധ കത്തോലിക്ക സഭകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജന സംഖ്യ യുള്ള ഫിലിപ്പീന്‍സില്‍ 80 ശത മാനം ജനങ്ങളും ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

- pma

വായിക്കുക: , , , ,

Comments Off on കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

May 2nd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.

കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.

വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.

അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.

2017 ജൂലായ്‌ 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്

December 25th, 2016

sabarimala-epathram
ശബരിമല : തിക്കിലും തിരക്കിലും പെട്ട് ശബരി മല യില്‍ ഇരുപത്തി അഞ്ചോളം പേര്‍ക്ക് പരിക്ക്. ഇവരില്‍ ഗുരു തര നില യിലുള്ള രണ്ടു പേരെ പമ്പ ആശു പത്രി യിലും ബാക്കി യുള്ള വരെ സന്നിധാനം ആശു പത്രി യിലും പ്രവേശി പ്പിച്ചു.

അപക ടത്തിൽ പെട്ട വരിൽ കൂടുതലും ഇതര സംസ്ഥാന ക്കാരായ ഭക്തർ ആയി രുന്നു എന്നറി യുന്നു. മാളിക പ്പുറ ത്തിനു സമീപ മാണ് അപകടം നടന്നത്.

ഞായറാഴ്ച ദീപാ രാധനക്കു ശേഷം തങ്കയങ്കി ചാര്‍ത്തി യുള്ള ദര്‍ശന ത്തിനായി കാത്തു നിന്ന വരാണ് അപകട ത്തില്‍ പെട്ടത്. ദീപാരാധന ക്കു ശേഷം ഭക്തരെ ദര്‍ശന ത്തിനായി കടത്തി വിടു മ്പോഴാ യിരുന്നു തിക്കും തിരക്കും ഉണ്ടായത്.

മാളിക പ്പുറത്ത് ഭക്തരെ നിയന്ത്രി ച്ചിരുന്ന വടം പൊട്ടിയ താണ് അപകട കാരണം എന്നാണു പ്രാഥമിക വിവരം.

- pma

വായിക്കുക: , ,

Comments Off on ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്

Page 26 of 26« First...10...2223242526

« Previous Page « ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു
Next » സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha