ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

June 10th, 2019

balabaskar_epathram

തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.

പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു.

- അവ്നി

വായിക്കുക: , , , ,

Comments Off on ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

May 6th, 2019

food poison death_epathram

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.

30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും

- അവ്നി

വായിക്കുക: , , ,

Comments Off on ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

ഫാനി ശക്തി പ്രാപിക്കുന്നു: കനത്ത ജാഗ്രതയില്‍ തീര മേഖല

April 28th, 2019

fani_epathram

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചൊവ്വാഴ്ച്ചയോടെ ഫാനി ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും ആന്ധ്ര, തമിഴ്‌നാട് തീരത്തേക്കടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്‌നാട്-ആന്ധ്ര തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച രാത്രിയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയില്‍ നിന്ന് 1250 കിലോമീറ്റരും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്താണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. 170 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഫാനി വീശാന്‍ സാധ്യതയുള്ളതായാണ് അറിയിച്ചിരിക്കുന്നത്.

ഇന്ന് മുതല്‍ കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 29,30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഏപ്രില്‍ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയാണ് കാണുന്നത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായിരുന്നു. തീരപ്രദേശത്തെ അനേകം വീടുകള്‍ കടല്‍ കയറി പൂര്‍ണമായും നശിച്ചു. പലയിടത്തും തീരത്ത് നിന്ന് 10 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. ഇതോടെ പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ഫാനി ശക്തി പ്രാപിക്കുന്നു: കനത്ത ജാഗ്രതയില്‍ തീര മേഖല

വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

April 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപകട ത്തെ തുടര്‍ന്നു ണ്ടായ പരിഭ്രാന്തി യിൽ കടലിൽ ചാടിയ ഡ്രൈവറെ അബു ദാബി പൊലീസ് രക്ഷ പ്പെടു ത്തി. വാഹന ങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച ആഘാത ത്തിൽ ഉണ്ടായ മാന സിക പ്രശ്ന ത്തെ തുടർന്ന് ഏഷ്യ ക്കാര നായ ഡ്രൈവറാണ് ഭയ വിഹ്വ ലനായി കടലി ലേക്ക് ചാടിയത്.


വാഹന അപകട വിവരം അറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസിനോട് ഡ്രൈവർ കടലിൽ ചാടിയ കാര്യം പറഞ്ഞു. ഉടനെ ട്രാഫിക് കൺട്രോൾ വകുപ്പിലെ ഫസ്റ്റ് അസി സ്റ്റൻറ് റാഷിദ് സാലെം അൽ ഷെഹി കടലി ലേക്ക് ചാടു കയും ഡ്രൈവറെ രക്ഷിക്കു കയും ആശുപത്രി യി ലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവർക്ക് പത്തു ദിവസ ങ്ങള്‍ക്കു ശേഷ മാണ് ബോധം തെളിഞ്ഞത് എന്നും ഇപ്പോൾ ആരോഗ്യം വീണ്ടെ ടുത്തു വരിക യാണ് എന്നും പോലീസ് അറിയിച്ചു.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , , ,

Comments Off on വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

ബോയിങ് വിമാനങ്ങളില്‍ പൂര്‍ണവിശ്വാസമെന്ന് ഖത്തര്‍ എയര്‍വേയ്സ്; കൂടുതല്‍ മാക്സ് 737 വിമാനങ്ങള്‍ വാങ്ങും

March 28th, 2019

plane_epathram

മസ്കറ്റ്: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ബോയിങ് വിമാനക്കമ്പനിക്ക് ശക്തമായ പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്സ്. ബോയിങിന്റെ വിമാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ബോയിങ് 737 മാക്സ് വിഭാഗത്തില്‍ പെടുന്ന 15 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നും അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സ് ബോയിങിനെ പ്രധാന ഉപഭോക്താക്കളിലൊന്നാണ്. നേരത്തെ എയര്‍ബസ് വിമാന കമ്പനിയുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്സ് 20 ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ അഞ്ച് വിമാനങ്ങള്‍ നേരത്തെ കൈമാറി. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബാക്കി വിമാനങ്ങള്‍ ലഭിക്കുന്നത് വൈകുമെന്നും ബേക്കര്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on ബോയിങ് വിമാനങ്ങളില്‍ പൂര്‍ണവിശ്വാസമെന്ന് ഖത്തര്‍ എയര്‍വേയ്സ്; കൂടുതല്‍ മാക്സ് 737 വിമാനങ്ങള്‍ വാങ്ങും

Page 10 of 26« First...89101112...20...Last »

« Previous Page« Previous « ഗ്രീൻ വോയ്സ് ‘സ്നേഹപുരം’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » സ്കോട്ട് ലന്‍ഡ് യാര്‍ഡ് ഇനി എം. എ. യൂസഫലി യുടെ ആഡംബര ഹോട്ടല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha