ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

September 30th, 2019

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.

ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച്‌ കാൽ മുട്ടുകൾക്ക്‌ ഇടയിൽ തല ഒതുക്കി ഉരുണ്ട്‌ ഇരിക്കുക.

ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്‌. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

September 29th, 2019

chinese-app-tiktok-banned-in-india-ePathram
ബെംഗളൂരു : റെയില്‍ വേ ലൈനിലൂടെ നടന്നു കൊണ്ട് ‘ടിക്‌ ടോക്’ വീഡിയോ ചിത്രീ കരി ക്കു മ്പോള്‍ പിന്നില്‍ നിന്നും വന്ന തീവണ്ടി തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ നഗർ സ്വദേശി കളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നി വരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഹെഗ്‌ഡെ നഗർ റെയിൽ വേ ഗേറ്റിനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ഇവ രുടെ കൂട്ടു കാരനായ സലീബുള്ള (22) യെ പരിക്കു കളോടെ ആശുപത്രി യിൽ പ്രവേശി പ്പിച്ചു.

എല്ലാ പ്രായക്കാരേയും എറെ ആകര്‍ഷിച്ച ടിക് ടോക് വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ യില്‍ താര മായി മാറിക്കഴി ഞ്ഞിരുന്നു. ഒരു വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീല രംഗ ങ്ങള്‍  അധി കരി ക്കുന്നു എന്നതു കൊണ്ടും ചിത്രീകരണ ങ്ങള്‍ ക്കിട യില്‍ നിര വധി അപ കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി നാലും ടിക്‌ ടോക് ആപ്പ് നിരോധിക്കണം എന്ന് വിവിധ കോണു കളിൽ നിന്നും ആവശ്യം ഉയർ ന്നിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

ഗതാഗത നിയമ ലംഘന പിഴ സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം

September 12th, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : ഗതാഗത നിയമ ലംഘന ങ്ങള്‍ ക്കുള്ള പിഴ എത്രയാണ് എന്ന് സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം എന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും എന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

സര്‍ക്കാറിനു പണം ഉണ്ടാക്കുവാന്‍ വേണ്ടിയല്ല പിഴ വര്‍ദ്ധിപ്പിച്ചത്. അപകടങ്ങള്‍ കുറക്കുക എന്നതാണ് ലക്ഷ്യം. പുതുക്കിയ ഗതാഗത നിയമം നടപ്പാക്കു കയില്ല എന്ന് 6 സംസ്ഥാന ങ്ങൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. പിഴ വർദ്ധി പ്പിച്ചത് നടപ്പാക്കുവാന്‍ സാധി ക്കില്ല എന്ന് ചില സംസ്ഥാന ങ്ങൾ കേന്ദ്ര ത്തെ അറിയിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , ,

Comments Off on ഗതാഗത നിയമ ലംഘന പിഴ സംസ്ഥാന ങ്ങൾക്ക് നിശ്ചയിക്കാം

ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

August 4th, 2019

sreeram_epathram

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.

- അവ്നി

വായിക്കുക: , , , ,

Comments Off on ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

തീര്‍ത്ഥാട കരുടെ ബസ്സ് അപകട ത്തില്‍ : ആളപായം ഇല്ല

July 16th, 2019

accident-epathram
അബുദാബി : ഒമാനില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാട കർ സഞ്ചരിച്ചി രുന്ന ബസ്സ് അപകട ത്തിൽ പ്പെട്ടു. അബു ദാബി പോലീസ് നവ മാധ്യമ ങ്ങളി ലൂടെ പുറത്തു വിട്ട താണ് ഈ വാര്‍ത്ത. യു. എ. ഇ . ഹൈവേ യിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകട ത്തില്‍ ആർക്കും പരിക്കു പറ്റിയ തായി റിപ്പോര്‍ട്ട് ഇല്ല.

View this post on Instagram

. قدمت #شرطة_أبوظبي الدعم لنحو 52 معتمراً من #سلطنة_عمان الشقيقة في طريقهم إلى ديارهم من الأراضي المقدسة ، بعد تعرض الحافلة التي تقلهم إلى #حادث_صدم_حواجز حديدية على طريق الشيخ خليفه بن زايد في طريق اتجاههم  للسلطنة ، وأدى الحادث الى تعطل #الحافلة  بدون أي  إصابات جسمانية . . وأوضحت إدارة مرور المناطق الخارجية، في #مديرية_المرور_والدوريات بشرطة أبوظبي ، أن المديرية وفور تلقي البلاغ ،وفرت المكان المناسب لإستضافتهم وتوفير مستلزماتهم من وجبات غذائية ومشروبات الى حين توفير وسيلة نقل بديله تقلهم إلى ديارهم  وذلك في اطار ترسيخ نهج #العمل_الانساني . #في_أبوظبي ‏#InAbuDhabi #أبوظبي_أمن_وسلامة ‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني ‏#UAE #AbuDhabi #ADPolice #ADPolice_news ‏#security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

അബുദാബിയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡി ലെ ബാരിയറിൽ ബസ്സ് ഇടിക്കുക യായി രുന്നു എന്ന് പൊലീസ് അറിയിച്ചു. മക്കയിൽ നിന്ന് ഒമാനി ലേക്ക് പോവുക യായി രുന്ന ബസ്സില്‍ 52 ഉംറ തീര്‍ത്ഥാട കർ ഉണ്ടായി രുന്നു.

 

- pma

വായിക്കുക: , , ,

Comments Off on തീര്‍ത്ഥാട കരുടെ ബസ്സ് അപകട ത്തില്‍ : ആളപായം ഇല്ല

Page 8 of 26« First...678910...20...Last »

« Previous Page« Previous « യു. എ. ഇ. യിലേക്ക് കുടുംബത്തെ കൊണ്ടു വരാന്‍ വരുമാനം മാത്രം മാനദണ്ഡം
Next »Next Page » ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha