കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

February 16th, 2021

abudhabi-fog-in-2015-mist-ePathram
അബുദാബി : കഴിഞ്ഞ കുറെ ദിവസ ങ്ങളായി കണ്ടു വരുന്ന മൂടൽ മഞ്ഞ് ഇന്നലെ മുതല്‍ ശക്തമായി. രാത്രി യില്‍ തുടങ്ങുന്ന മഞ്ഞു വ്യാപനം കാലത്ത് പത്തു മണി വരെക്കും നീണ്ടു നില്‍ക്കുന്നുണ്ട്. പ്രധാന നിരത്തു കളില്‍ ഗതാഗത തടസ്സം നേരിടുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തുണ്ട്.

സാമൂഹ്യ മാധ്യമങ്ങളി ലൂടെ മലയാളം അടക്കമുള്ള ഭാഷകളില്‍ പ്രസിദ്ധീ കരിച്ച “ഇലക്ട്രോണിക് ഇൻഫർ മേഷൻ ബോർഡുകളിൽ ദൃശ്യമാകുന്ന പുതുക്കിയ വേഗ പരിധി പാലിക്കണം” എന്ന അബുദാബി പൊലീസ് അഭ്യർത്ഥന ഇപ്പോൾ വൈറലായി മാറി.

മാത്രമല്ല ട്രക്കുകള്‍, ബസ്സുകള്‍ തുടങ്ങിയ വലിയ വാഹന ങ്ങള്‍ മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ഓടിക്കരുത് എന്നും അവ റോഡരുകില്‍ ഒതുക്കി ഇടുകയും മൂടൽ മഞ്ഞ് മാറിയതിനു ശേഷം മാത്രമെ യാത്ര തുടരാവൂ എന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘകര്‍ക്ക് 500 ദിര്‍ഹവും ലൈസന്‍സില്‍ 4 ബ്ലാക്കു പോയിന്റുകളും പിഴയായി നല്‍കും.

വേഗപരിധി കുറക്കുന്നതും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നതും അപകടങ്ങളില്‍ നിന്നും രക്ഷ നല്‍കും എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍

December 28th, 2020

cell-phone-talk-on-driving-ePathram
അബുദാബി : ഡൈവര്‍മാരുടെ മൊബൈൽ ഫോണ്‍ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്റെ രീതികള്‍ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അബുദാബി പോലീസ് പ്രസിദ്ധീകരിച്ചു. മലയാളം അടക്കം നാലു ഭാഷകളിൽ ഇത് ലഭ്യമാണ്.

യാത്രയും അതോടൊപ്പം റോഡുകളും കൂടുതൽ സുരക്ഷിതവും അപകട രഹിതവും ആക്കി മാറ്റുവാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വെഹിക്യുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാര്‍ സംവിധാനം സ്ഥാപിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) സഹായത്തോടെ വാഹനങ്ങൾക്ക് ഉള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. മാത്രമല്ല അതോടൊപ്പം വാഹന ഉടമക്ക് എസ്. എം. എസ്. ആയി വിവരം അറിയിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍

മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

September 21st, 2020

fog-in-abudhabi-epathram
അബുദാബി : മൂടൽ മഞ്ഞ് കാരണം ദൂരകാഴ്ച കുറയുന്ന തിനാൽ വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. നിരത്തു കളിലെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡു കളിൽ ദൃശ്യമാകുന്ന പുതുക്കിയ വേഗ പരിധി പാലിക്കുവാന്‍ ഡൈവര്‍മാര്‍ ശ്രദ്ധിക്കണം.

മാത്രമല്ല അധികൃതര്‍ നിര്‍ദ്ദേശിച്ച തരത്തില്‍ വാഹന ങ്ങള്‍ ആവശ്യ മായ അകലം പാലിക്കുന്ന തിലൂടെ അപകട ങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കും.

 

- pma

വായിക്കുക: , , , , , ,

Comments Off on മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ

September 16th, 2020

red-signal-new-law-abu-dhabi-police-traffic-department-ePathram
അബുദാബി : തലസ്ഥാന എമിറേറ്റില്‍ റോഡ് ഗതാ ഗത നിയമ ലംഘന ത്തിന് പിഴ ശിക്ഷ കള്‍ കടുപ്പിച്ചു കൊണ്ട് അബുദാബി പോലീസ്. ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയൻറുകളും ശിക്ഷ ലഭിക്കും. വാഹനം 30 ദിവസം പോലീസ് കസ്റ്റഡി യിൽ വെക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് 6 മാസ ത്തേക്ക് സസ്‌പെൻഡ് ചെയ്യും.

തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങള്‍ വഴി യാണ് കര്‍ശന നിയമങ്ങള്‍ അബുദാബി പോലീസ് അറിയിക്കുന്നത്.

നിയ ലംഘന ത്തി ന്റെ പേര്, പിഴ, വാഹനം കണ്ടു കെട്ടലി ന്റെ കാലാവധി, കണ്ടു കെട്ടിയ വാഹനം അൺ‌ ലോക്ക് ചെയ്യുന്നതിന് അടക്കേ ണ്ടതായ തുക എന്നീ വിവര ങ്ങൾ മലയാളം അടക്കം നാലു ഭാഷ കളി ലായാണ് പ്രസിദ്ധീ കരിച്ചി രിക്കുന്നത്.

AD Police : Twitter & Face Book

- pma

വായിക്കുക: , , , , , ,

Comments Off on ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ

പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം

August 9th, 2020

ramesh-chennithala-epathram
മൂന്നാര്‍ : രാജമല പെട്ടിമുടിയിലെ ഉരുള്‍ പൊട്ട ലില്‍ മരിച്ചവരുടെ കുടുംബ ത്തിനും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജമല സന്ദര്‍ശന ത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാന അപകട ത്തില്‍ പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ യാണ് പ്രഖ്യാ പിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിക്കും. എത്ര സഹായം ലഭി ച്ചാലും മതിയാകില്ല.

പണം ലഭിച്ചതു കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരം ആവുന്നില്ല. പക്ഷേ പെട്ടിമുടി യിലെ ദുരന്ത ത്തില്‍ പ്പെട്ട വര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചി ട്ടുള്ള അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം പോരാ എന്നും ഇവിടെയും 10 ലക്ഷം രൂപ തന്നെ പ്രഖ്യാപിക്കണം എന്നും മുഖ്യമന്ത്രി യോട് അവശ്യപ്പെടുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. ഇവിടേക്കും മുഖ്യമന്ത്രി വരേണ്ടതു തന്നെ ആയിരുന്നു. ആളുകള്‍ക്ക് ഇടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട് എന്നും ഇത് സര്‍ക്കാര്‍ കണക്കില്‍ എടുക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം

Page 7 of 26« First...56789...20...Last »

« Previous Page« Previous « വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം
Next »Next Page » ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha