കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗ ങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
We have announced an interim relief of ₹10 lakhs to the families of those who have lost their lives in Kozhikode air accident, ₹2 lakh to the seriously injured & ₹50,000 to people with minor injuries.@PMOIndia @AmitShah @MoCA_GoI @PIB_India @FlyWithIX @AAI_Official
— Hardeep Singh Puri (@HardeepSPuri) August 8, 2020
അപകടത്തില്‍ ഗുരതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കുകള്‍ ഉളളവര്‍ക്ക് 50,000 രൂപയും ധന സഹായം നല്‍കും.
ദുരന്തത്തില്‍ ദുഃഖം രേഖപ്പെടു ത്തുകയും മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു എന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
എയര്‍ പോര്‍ട്ട് അധികൃതരും പ്രദേശിക ഭരണ കൂട ങ്ങളും നാട്ടുകാരും സമയോചിത മായി പ്രവര്‍ത്തിച്ച തിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കുവാന്‍ സാധിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.