തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മി ലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവ വികാസ ങ്ങളുടെ പേരില്‍ ആറ് യാത്രക്കാരുടെ പേരില്‍ വലിയതുറ പോലീസ് വധഭീഷണി ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് കേസെടുത്തു.
യാത്രക്കാരെ ശല്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി യും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ഖാദര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.
എയര്‍ ഇന്ത്യ വിമാന ത്തിലെ പൈലറ്റായ രൂപാലി വാംഗ്മാനി വലിയതുറ പോലീസിന് നല്‍കിയ പരാതി യുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തത്.
വധ ഭീഷണി, തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസു കളാണ് യാത്രക്കാരുടെ പേരില്‍ പോലീസ് ചുമത്തിയിരിക്കു ന്നത്. സംഭവ ദിവസമായ വെള്ളി യാഴ്ച തന്നെ പോലീസ് കേസെടുത്തിരുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ച യുമായി അന്വേഷണ സംഘം ആറു യാത്ര ക്കാരെയും വലിയതുറ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് യാത്രക്കാര്‍ എത്തി. ഇവരെ പ്രത്യേക മുറിയിലിരുത്തി അന്വേഷണ സംഘം മൊഴികള്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ ഫോട്ടോയും എടുത്തു. ആവശ്യമായ സാഹചര്യത്തില്‍ ഇവരെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ ആറു യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നത് ശരിയല്ല എന്ന് കെ. വി. അബ്ദുള്‍ഖാദര്‍ എം. എല്‍. എ. പറഞ്ഞു. പ്രവാസി കളെ ക്രിമിനലുകളെ പ്പോലെ അപമാനിക്കരുത്. യാത്രക്കാര്‍ നടത്തിയത് സ്വാഭാവികമായ പ്രതികരണമാണ്. മടങ്ങിപ്പോകേണ്ട യാത്ര ക്കാരുടെ ഫോട്ടോ എടുക്കേണ്ട തിന്റെ ആവശ്യം എന്താണെന്നും ജനാധിപത്യ വിരുദ്ധവും സമൂഹ ത്തോടുള്ള പ്രതികാരവുമാണ് ഇതെന്നും എം. എല്‍. എ. പറഞ്ഞു.
പ്രവാസികളോട് കാണിക്കുന്ന അപമാനകരമായ പ്രവര്‍ത്തിയാണ് ഇതെന്ന് കെ. വി. അബ്ദുല്‍ ഖാദറിനെ സന്ദര്‍ശിച്ച സി. പി. എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ജില്ലാ ഘടക ത്തിന്റെ നേതൃത്വ ത്തിലും സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.
എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, പ്രവാസി, വിമാന സര്‍വീസ്, വിവാദം