വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം

August 9th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗ ങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

അപകടത്തില്‍ ഗുരതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കുകള്‍ ഉളളവര്‍ക്ക് 50,000 രൂപയും ധന സഹായം നല്‍കും.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടു ത്തുകയും മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു എന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ പോര്‍ട്ട് അധികൃതരും പ്രദേശിക ഭരണ കൂട ങ്ങളും നാട്ടുകാരും സമയോചിത മായി പ്രവര്‍ത്തിച്ച തിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കുവാന്‍ സാധിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കരിപ്പൂരില്‍ വിമാനാപകടം : പൈലറ്റുമാര്‍ അടക്കം 19 പേര്‍ മരിച്ചു

August 8th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram
കരിപ്പൂര്‍ : ലാന്‍ഡ് ചെയ്യുന്നതിനിടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് വിമാനം റണ്‍വേ യില്‍ നിന്നും തെന്നി മാറി തകർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ അപകട ത്തില്‍ പൈലറ്റും സഹ പൈലറ്റും യാത്ര ക്കാരും അടക്കം 19 പേര്‍ മരിച്ചു.

വന്ദേ ഭാരത് ദൗത്യ ത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും 2.14 ന് പുറപ്പെട്ട IX-1344 എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് വിമാന ത്തില്‍ പത്തു കുട്ടികള്‍ അടക്കം 184 യാത്ര ക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്നു.

അപകടത്തില്‍ പരിക്കു പറ്റിയവരെ കോഴിക്കോട്, മലപ്പുറം ജില്ല കളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു

December 9th, 2018

kannur-international-airport-inaugurated-ePathram
കണ്ണൂർ : അന്താ രാഷ്ട്ര വ്യോമ യാന ഭൂപട ത്തില്‍ കേരള ത്തെ വീണ്ടും അടയാള പ്പെടു ത്തിക്കൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാന ത്താവളം നാടിന് സമർപ്പിച്ചു.

ഇന്നു രാവിലെ 9.55 ന് മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമ യാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് കൊടി വീശി യതോടെ അബു ദാബി യിലേ ക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനം കണ്ണൂരില്‍ നിന്നും പറന്നു യര്‍ന്നു.

ടെർമിനലിന്റെ ഉദ്ഘാടനവും മുഖ്യ മന്ത്രിയും വ്യോമ യാന മന്ത്രിയും ചേർന്ന് നിർവഹിച്ചു. സംസ്ഥാന മന്ത്രി മാരും ജന പ്രതിനിധി കളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെടുമ്പാശേരി വിമാന ത്താവളം ബുധനാഴ്ച മുതല്‍ തുറക്കും

August 27th, 2018

nedumbassery-airport-epathram
കൊച്ചി : കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയ ത്തെ തുടര്‍ന്ന് ഉണ്ടായ വെള്ള പ്പൊക്കത്തില്‍ സർവ്വീ സു കൾ നിര്‍ത്തി വെച്ചിരുന്ന നെടുമ്പാശേരി വിമാന ത്താവള ത്തിന്റെ പ്രവര്‍ത്തന ങ്ങൾ ആഗസ്റ്റ് 29 ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും എന്ന് സിയാല്‍ അറി യിച്ചു.

flood-effect-cochin-inter-national-airport-kerala-ePathram

എല്ലാ വിമാന ക്കമ്പനികളെയും ഇക്കാര്യം അറിയിച്ചി ട്ടുണ്ട് എന്നും സിയാല്‍ വ്യക്തമാക്കി. നെടുമ്പാശേരി യിൽ നിന്നുള്ള ടിക്കറ്റു കള്‍ വിമാന കമ്പനി കളുടെ സൈറ്റില്‍ ലഭ്യമാകും എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും

June 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന വിമാന ത്താ വള ങ്ങളില്‍ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീ സു കള്‍ നടത്തും.

തിരുവനന്ത പുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിട ങ്ങളില്‍ നിന്നും ജൂലായ് മൂന്നു മുതല്‍ അതതു നഗര കേന്ദ്ര ങ്ങളിലേക്ക് പരീ ക്ഷണാടി സ്ഥാന ത്തിൽ ബസ്സു കള്‍ ഓടി ത്തുടങ്ങും. മൂന്ന് എയര്‍ പോര്‍ട്ടു കളില്‍ നിന്നും ഒരോ ബസ്സു കൾ വീതം ആഗസ്റ്റ് മൂന്നു വരെ ഒരു മാസ ത്തേ ക്കാണ് പരീക്ഷണ യോട്ടം.

ksrtc-bus-epathram

തിരു വനന്ത പുരത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിട ങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചി യിലേക്കും കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേ ക്കും ആണ് സര്‍വ്വീസ് നടത്തുക. വിമാന ങ്ങളുടെ സമയ ക്രമം അനു സരിച്ചു തന്നെ ബസ്സു കളുടെ സമയം ക്രമീ കരിക്കും.

ഓൺ ലൈൻ ബുക്കിംഗും ലഭ്യമായിരിക്കും. എയര്‍ പോര്‍ ട്ടുക ളില്‍ നിന്നും യാത്ര ക്കാര്‍ ഇറങ്ങി വരുന്നതിന് സമീപത്തായി കെ. എസ്. ആർ. ടി. സി. യുടെ സ്മാര്‍ട്ട് ബസ്സ് ഉണ്ടാകും. ക്രമീ കരണ ങ്ങൾ ക്കായി എയർ പോർ ട്ടിൽ ഇൻസ്പെക്ടർമാരെ നിയോഗിക്കും.

ടാക്സികൾ യാത്ര ക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസ്സു കൾ പാർക്ക് ചെയ്യുക. രാത്രി സമയത്തും ബസ്സ് സര്‍വ്വീസ് ലഭ്യ മാക്കും. ഒരു മണിക്കൂർ ഇട വിട്ടാണ് സർവ്വീ സുകൾ നടത്തുക എന്നും സമയ കൃത്യത യാണ് സ്മാര്‍ട്ട് ബസ്സിന്റെ പ്രത്യേകത എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം
Next Page » വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ​വ​ധൂ​ വ​ര​ന്മാ​ർ സാ​ക്ഷ്യ ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി വേ​ണം »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine