കൊച്ചി : നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട അബുദാബി -കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനെ ത്തുടര്‍ന്ന് വിമാന ത്തില്‍ പ്രതിഷേധിച്ച ആറ് യാത്രക്കാരില്‍ നാലു പേര്‍ തെളിവെടുപ്പിനായി നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഹാജരായി.
എയര്‍ ഇന്ത്യാ വിമാന ത്തിലെ യാത്ര ക്കാരായിരുന്ന അഷറഫ്, അബ്ദുള്‍ ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് പ്രതിഷേധ സമരത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച യാണ് കാലാവസ്ഥ മോശം എന്ന് പറഞ്ഞു നെടുമ്പാശേരി യില്‍ ഇറങ്ങേണ്ടി യിരുന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് വിമാനം കൊച്ചിയില്‍ എത്തിയപ്പോള്‍ ഈ ആറ് യാത്ര ക്കാരെയും തടഞ്ഞു വെക്കുകയും പൊലീസിന്റെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും നേതൃത്വ ത്തില്‍ ചോദ്യം ചെയ്യുകയും ഉണ്ടായി.
തെളിവ് നല്‍കാന്‍ നെടുമ്പാശ്ശേരി യില്‍ ഹാജരാകാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ശരത് ശ്രീനീവാസനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്, പ്രതിരോധം, പ്രവാസി, വിമാന സര്‍വീസ്, വിവാദം