Tuesday, December 6th, 2011

മുല്ലപ്പെരിയാര്‍ പ്രശ്നം: അതിര്‍ത്തിയില്‍ സംഘര്‍ഷം

mullapperiyar controversy - kumali-epathram

കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തെ ചൊല്ലി കേരളം-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ത്തിനിടയായത്. കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്‌പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറുനടത്തി. കുമളി കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷനടുത്ത് മലയാളിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ കേരള റജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തക്കുകയും ചെയ്തു. ഇതിനിടെ ചെക്ക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി കുമളിയിലെത്തി. ഇതില്‍ അറുപതിലധികംപേര്‍ ബൈക്കിലാണെത്തിയത്.

വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ കേരളാതിര്‍ത്തിയില്‍ തടിച്ചുകൂടി. ഇവരുടെ ശക്തമായ കല്ലേറില്‍ തമിഴ്‌നാട്ടില്‍നിന്നുവന്നവര്‍ പിന്‍മാറി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കുമളിയിലെ കടകള്‍ മുഴുവന്‍ അടച്ചു. തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും മലയാളികളുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടപ്പാണ്‌. കമ്പം, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ മലയാളികള്‍ വ്യാപക അക്രമത്തിനിരയായി.

വിവിധ തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ വൈകീട്ട് കേരളാതിര്‍ത്തിയില്‍ കുമളിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂരിലും ലോവര്‍ ക്യാമ്പിലും പോലീസ് ഇവരെ തടഞ്ഞു. ഈ സംഘത്തില്‍ നിന്നുള്ളവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക്‌പോസ്റ്റില്‍വന്ന് കല്ലെറിഞ്ഞത്. രാത്രി വൈകിയും കുമളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കട്ടപ്പനയിലെ തമിഴ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. പലയിടങ്ങളിലും നാട്ടുകാര്‍ തമിഴ്‌നാട്ടുകാരായ ആളുകളെ തേടിപ്പിടിച്ച്‌ ഭീഷണി മുഴക്കി. സംഭവത്തെത്തുടര്‍ന്ന്‌ കമ്പംമെട്ട്‌, കുമളി എന്നിവിടങ്ങളിലുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • മഴക്കെടുതി : നിരവധി മരണം – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
 • ഹ​രി​ത പെ​രു​മാ​റ്റ​ ച്ച​ട്ടം : സർക്കാർ ഓഫീസു കളില്‍ ഇനി മുതല്‍ മഷി പ്പേന
 • ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
 • നിപ്പ : വ്യാജ സന്ദേശം പ്രചരിപ്പിച്ച വർ അറസ്​റ്റിൽ
 • സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു
 • ലീലാ മേനോന്‍ അന്തരിച്ചു
 • നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി
 • ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു
 • ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി
 • നിപ്പ വൈറസ് : മെഡിക്കല്‍ കോളേജില്‍ രോഗി കൾക്ക് നിയന്ത്രണം
 • ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണം : മുഖ്യമന്ത്രി
 • നിപ്പയെ നേരിടാൻ മരുന്നെത്തി
 • നിപ്പ വൈറസ് ചികിൽസ നിഷേധിക്കുമെന്ന് ആശുപത്രിയുടെ ഭീഷണി
 • ന്യൂനമർദ്ദം : കേരള ത്തിൽ കനത്ത മഴക്ക് സാദ്ധ്യത
 • ശബരി മല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു
 • ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം
 • മഴക്കും കൊടുങ്കാറ്റിനും സാദ്ധ്യത : ആറു ജില്ല കളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
 • എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം
 • വിദ്യാര്‍ത്ഥി കള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഇളവു നൽകില്ല : സ്വകാര്യ ബസ്സുടമകള്‍
 • സംസ്ഥാനത്ത് ദലിത്​ സംഘടനകൾ റോഡ്​ ഉപരോധിച്ചു • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine