മൂന്നാര്‍ : രാജമല പെട്ടിമുടിയിലെ ഉരുള്‍ പൊട്ട ലില്‍ മരിച്ചവരുടെ കുടുംബ ത്തിനും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജമല സന്ദര്‍ശന ത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.
കരിപ്പൂര്‍ വിമാന അപകട ത്തില്‍ പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ യാണ് പ്രഖ്യാ പിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിക്കും. എത്ര സഹായം ലഭി ച്ചാലും മതിയാകില്ല.
പണം ലഭിച്ചതു കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരം ആവുന്നില്ല. പക്ഷേ പെട്ടിമുടി യിലെ ദുരന്ത ത്തില്‍ പ്പെട്ട വര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചി ട്ടുള്ള അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം പോരാ എന്നും ഇവിടെയും 10 ലക്ഷം രൂപ തന്നെ പ്രഖ്യാപിക്കണം എന്നും മുഖ്യമന്ത്രി യോട് അവശ്യപ്പെടുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. ഇവിടേക്കും മുഖ്യമന്ത്രി വരേണ്ടതു തന്നെ ആയിരുന്നു. ആളുകള്‍ക്ക് ഇടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട് എന്നും ഇത് സര്‍ക്കാര്‍ കണക്കില്‍ എടുക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, വിവാദം, സാമൂഹികം, സാമ്പത്തികം