മുങ്ങി മരണ നിവാരണ ദിനാചരണം ജൂലായ് 25 ന്

July 20th, 2022

world-drowning-prevention-day-ePathram
തിരുവനന്തപുരം : ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മുങ്ങി മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ മുങ്ങി മരണം എന്നത് നിയന്ത്രിക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്ത് എന്നുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജൂലായ് 25 ന് നടക്കും.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വൈസ് ചെയർമാൻ കൂടിയായ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി ബോധവത്ക്കരണ സെമിനാറും പരിശീലനവും അടക്കം വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൂട്ടയോട്ടം, ജലാശയ രക്ഷാ പ്രവർത്തന ഡെമോൺസ്ട്രേഷൻ, പരിശീലന പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on മുങ്ങി മരണ നിവാരണ ദിനാചരണം ജൂലായ് 25 ന്

കെൻടക്കിയിൽ ചുഴലിക്കാറ്റ്

December 12th, 2021

kentucky-tornado-epathram
കെൻടക്കി: വ്യാപകമായ നാശം വിതച്ച ചുഴലിക്കാറ്റിൽ നൂറിൽപരം ആളുകൾ കെൻടക്കിയിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുന്നൂറ് മൈൽ നീണ്ട് നിൽക്കുന്ന പ്രദേശമാണ് ചുഴലിക്കാറ്റിൻ്റെ കെടുതിയിൽ പെട്ടത്. വീടുകളും കച്ചവട സ്ഥാപനങ്ങളും അടക്കം നിലം പരിശായി. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും മൃതദേഹങ്ങളും ചിലപ്പോഴൊക്കെ ജീവനോടെ അകപ്പെട്ടവരേയും രക്ഷാ പ്രവർത്തകർ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on കെൻടക്കിയിൽ ചുഴലിക്കാറ്റ്

ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ്

October 2nd, 2021

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, അമിത വേഗം, വാഹന ങ്ങൾക്ക് ഇടയില്‍ ആവശ്യമായ അകലം പാലിക്കാതെ ഓടിക്കുക എന്നിവ കൊണ്ട് ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി അബുദാബി പോലീസ്.

സീബ്രാ ക്രോസിംഗിലൂടെ നടന്നു പോകുന്ന കാല്‍ നട യാത്രികനു നേരെ പാഞ്ഞെത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ പങ്കു വെച്ച് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നു.

മേല്‍പറഞ്ഞ കാര്യങ്ങളാണ് പ്രധാനമായും വാഹന അപകടങ്ങൾക്ക് കാരണം ആവാറുള്ളത്. എന്നാല്‍ കാൽ നട യാത്രികരും റോഡില്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഫോണ്‍ ഉപയോഗം നിയമ വിരുദ്ധമാണ് എന്ന കാര്യവും ഓര്‍ക്കണം.

- pma

വായിക്കുക: , , , ,

Comments Off on ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ്

വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

September 22nd, 2021

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : വിദ്യാര്‍ത്ഥികളെ കയറ്റി ഇറക്കുവാന്‍ വേണ്ടി നിര്‍ത്തി ഇട്ടിരിക്കുന്ന സ്കൂള്‍ ബസ്സ് മറി കടക്കുന്ന മറ്റു വാഹനങ്ങളുടെ ഡൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പു പുതുക്കി കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അബുദാബി പോലീസ്.

സ്കൂള്‍ ബസ്സുകളുടെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കുകയും അതോടൊപ്പം ബസ്സുകളില്‍ നിന്നും ചുരുങ്ങിയത് 5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടു മാത്രമേ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ എന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.

സ്‌റ്റോപ്പ് സൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ ശിക്ഷയും അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും പിഴ നൽകും.

- pma

വായിക്കുക: , , , , , , , , ,

Comments Off on വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

September 18th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : വാഹന യാത്രയില്‍ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ പിൻ സീറ്റു കളിൽ ഇരുത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം എന്ന് അബുദാബി പോലീസ്.

കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും ചെയ്യും. സാമൂഹ്യ മാധ്യമ ങ്ങളിലൂടെ മലയാളം അടക്കം വിവിധ ഭാഷ കളില്‍ അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം തിരിച്ച് എടുക്കണം എങ്കില്‍ 5000 ദിർഹം പിഴയും നല്‍കണം.

മൂന്നു മാസമാണ് കാലാവധി. അതുകഴിഞ്ഞാല്‍ പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.

- pma

വായിക്കുക: , , , , , , ,

Comments Off on വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

Page 5 of 26« First...34567...1020...Last »

« Previous Page« Previous « ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.
Next »Next Page » അബുദാബി പ്രവേശനം : നിലവിലെ വിലക്കുകള്‍ നീക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha