യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

March 27th, 2025

bus_epathram
പാലക്കാട് : വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്കായ ഒരു രൂപയില്‍ നിന്ന് മിനിമം അഞ്ച് രൂപയാക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ സമരം ചെയ്യാൻ ഒരുങ്ങുന്നു.

യാത്രാ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റ് അതേപടി നില നിർത്തുക, ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ബസ്സ് സംരക്ഷണ ജാഥ നടത്തും.

പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ്സ് സർവ്വീസ് നിര്‍ത്തി വെക്കും എന്നും ബസ്സ് ഉടമകളുടെ സംഘടന (ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍) പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ബസ്സുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണ് എന്ന് ബസ്സുടമകൾ പറയുന്നു. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് ഒരു രൂപയാണ്. ഈ നിരക്കില്‍ ഇനിയും ഓടാൻ കഴിയില്ല. സമരത്തിന് മുന്നോടി യായിട്ടാണ് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ്സ് സംരക്ഷണ ജാഥ നടത്തുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

March 5th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ജീവന ക്കാർക്ക് എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം നൽകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ച് അടക്കുവാൻ കഴിയും. ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കും എന്നും മന്ത്രി അറിയിച്ചു.

സർക്കാർ പല ഘട്ടങ്ങളിലായി പതിനായിരം കോടി യോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധി കൾ ഉണ്ട് എങ്കിലും പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെ. എസ്. ആർ. ടി. സി. യിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് ജീവന ക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണ് എന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. ഇതിനായി ഓരോ ദിവസവും വരുമാനത്തിൻ്റെ 5 ശതമാനം മാറ്റി വെക്കുകയാണ്.

2024 സെപ്റ്റംബർ വരെയുള്ള ആനുകൂല്യങ്ങൾ രണ്ടു മൂന്നു മാസങ്ങൾക്ക് ഉള്ളിൽ നൽകാൻ കഴിയും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാൻ കഴിഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്. അനാവശ്യ ചെലവുകൾ കുറക്കാൻ സി. എം. ഡിക്ക് നിർദ്ദേശം നൽകി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്.

ബസ്സ് സർവ്വീസ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവയിൽ പരാതികൾ ഉണ്ടെങ്കിൽ 149 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും.

143 ബസ്സുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെ. എസ്. ആർ. ടി. സി. യുടെ കട മുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. PRDKSRTC F B 

- pma

വായിക്കുക: , , , , , , , ,

Comments Off on ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

കെ. എസ്. ആര്‍. ടി. സി. യുടെ പുനരുദ്ധാരണം : അഡ്വൈസറി ബോർഡ് രൂപീകരിച്ചു

June 17th, 2023

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. യുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അഡ്വൈസറി ബോർഡ് രൂപീകരിച്ചു. കൊൽക്കത്ത യിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് പ്രൊഫസർ സുശീൽ ഖന്നയുടെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാന ത്തിലാണ്‌ 41 അംഗ അഡ്വൈസറി ബോർഡ് രൂപീകരിച്ചത്.

ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരി ച്ചിരുന്നു. ഇപ്പോള്‍ തയ്യാറാക്കിയ അഡ്വൈസറി ബോർഡില്‍ 21 പേർ കെ. എസ്. ആര്‍. ടി. സി. യിലെ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളാണ്.

ഏഴ് പേർ നിയമ സഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളില്‍ ഉള്ളവരും അഞ്ച് പേർ കെ. എസ്. ആര്‍. ടി. സി. നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതാണ്. ഇതിന് പുറമെ ഗതാഗത മേഖല യിലെ വിവിധ വിഭാഗ ങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത നാല് പേരും മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അഥോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോലീസ് വകുപ്പ് എന്നിവ യിൽ നിന്നുള്ള നാലു പേരും അടങ്ങുന്നതാണ് 41 അംഗ അഡ്വൈസറി ബോർഡ്.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. ആര്‍. ടി. സി. യുടെ പുനരുദ്ധാരണം : അഡ്വൈസറി ബോർഡ് രൂപീകരിച്ചു

ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി

November 1st, 2022

special-driving-test-for-differently-specially-abled-persons-ePathram
കണ്ണൂര്‍ : 45 ശതമാനം അംഗ പരിമിതരായ ഭിന്ന ശേഷി ക്കാർക്ക് സ്വകാര്യ ബസ്സുകളിൽ യാത്രാ കൂലി യിൽ ഇളവു ലഭിക്കുന്നതിന് പാസ്സ് ലഭിക്കും. സർക്കാർ ഇതു സംബന്ധിച്ചുള്ള മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു.

50 ശതമാനം അംഗ പരിമിതര്‍ ആയവർക്ക് ആയിരുന്നു നേരത്തേ ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ല യിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.

28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ. ടി. ഓഫീസിൽ നിന്ന് കുപ്പം സ്വദേശി ടി. വി. ഫിറോസ് ഖാന് യാത്രാ പാസ്സ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്ന് അറിയിച്ചു. PRD 

- pma

വായിക്കുക: , , ,

Comments Off on ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി

ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി

October 22nd, 2022

specially-abled-in-official-avoid-disabled-ePathram
പാലക്കാട് : എല്ലാ ഭിന്ന ശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കാൻ തീരുമാനിച്ചു എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾ സെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്ന ശേഷിക്കാർക്കും ബസ്സുകളിൽ ഇനി മുതൽ യാത്രാ ചാർജ്‌ജ് ഇളവ് അനുവദിക്കും.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവ് എങ്കിലും ഇവരുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് നടപടി എന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD 

 

- pma

വായിക്കുക: , , , ,

Comments Off on ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി

Page 1 of 41234

« Previous « ആയുർവ്വേദ ചികിത്സാ രംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് അവസരം ഒരുക്കും
Next Page » കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha