കൂത്താട്ടുകുളത്ത് വാഹനാപകടം : 3 പേര്‍ മരിച്ചു

March 6th, 2017

jeep accident

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ജീപ്പ് മതിലിനിടിച്ച് 2 കുട്ടികളും ഡ്രൈവറും മരിച്ചു. മേരിഗിരി സ്കൂള്‍ വിദ്യാര്‍ഥികളായ ആന്മരിയ,നയന എന്നിവരും ജീപ്പ് ഡ്രൈവര്‍ ജോസുമാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 8.30 നാണ് അപകടം സംഭവിച്ചത്. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക്കാരനെ രക്ഷിക്കാന്‍ ജീപ്പ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സമീപവാസികള്‍ പറയുന്നു.

ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ രക്ഷിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവര്‍ പറഞ്ഞിരുന്നുവെന്നും ചില കുട്ടികള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

Comments Off on കൂത്താട്ടുകുളത്ത് വാഹനാപകടം : 3 പേര്‍ മരിച്ചു

കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

February 28th, 2017

fire-epathram

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ അടുത്തേക്കുള്ള വഴി ഇടുങ്ങിയതു കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. ഇതുവരെ 25 അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെ തടയാനുള്ള സുരക്ഷാസംവിധാനങ്ങളോന്നും തീപിടിച്ച സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടുത്തം

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

February 22nd, 2017

calicut mitayi theruvu

കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലെ രാധാ തീയേറ്ററിനു സമീപത്തെ തുണിക്കടക്ക് തീപിടിച്ചു. മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ സമീപത്തെ കടകള്‍ അധികാരപ്പെട്ടവര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു.ഇതു കൂടാതെ പതിനഞ്ചോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കാന്‍ ഏഴോളം ഫയര്‍ യൂണിറ്റുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് പോലീസ് തടഞ്ഞു. മുമ്പും തീപിടുത്തമുണ്ടായിട്ടുള്ള മേഖലയാണിത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- അവ്നി

വായിക്കുക: , ,

Comments Off on കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി

January 8th, 2017

syria

ബെയ്റൂട്ട് : സിറിയയിലെ അസാസില്‍ വലിയ ടാങ്കര്‍ ലോറിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. ശനിയാഴ്ച്ച പ്രദേശത്തെ ഇസ്ലാമിക് കോടതിക്ക് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.

കോടതി ലക്ഷ്യമാക്കിയാണ് സ്ഫോടനം നടന്നതെന്ന് സംശയിക്കുന്നു. സമീപത്തെ കടകളും വാഹനങ്ങളും പൂര്‍ണ്ണമായും നശിച്ചു.

- അവ്നി

വായിക്കുക: ,

Comments Off on സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി

ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്

December 25th, 2016

sabarimala-epathram
ശബരിമല : തിക്കിലും തിരക്കിലും പെട്ട് ശബരി മല യില്‍ ഇരുപത്തി അഞ്ചോളം പേര്‍ക്ക് പരിക്ക്. ഇവരില്‍ ഗുരു തര നില യിലുള്ള രണ്ടു പേരെ പമ്പ ആശു പത്രി യിലും ബാക്കി യുള്ള വരെ സന്നിധാനം ആശു പത്രി യിലും പ്രവേശി പ്പിച്ചു.

അപക ടത്തിൽ പെട്ട വരിൽ കൂടുതലും ഇതര സംസ്ഥാന ക്കാരായ ഭക്തർ ആയി രുന്നു എന്നറി യുന്നു. മാളിക പ്പുറ ത്തിനു സമീപ മാണ് അപകടം നടന്നത്.

ഞായറാഴ്ച ദീപാ രാധനക്കു ശേഷം തങ്കയങ്കി ചാര്‍ത്തി യുള്ള ദര്‍ശന ത്തിനായി കാത്തു നിന്ന വരാണ് അപകട ത്തില്‍ പെട്ടത്. ദീപാരാധന ക്കു ശേഷം ഭക്തരെ ദര്‍ശന ത്തിനായി കടത്തി വിടു മ്പോഴാ യിരുന്നു തിക്കും തിരക്കും ഉണ്ടായത്.

മാളിക പ്പുറത്ത് ഭക്തരെ നിയന്ത്രി ച്ചിരുന്ന വടം പൊട്ടിയ താണ് അപകട കാരണം എന്നാണു പ്രാഥമിക വിവരം.

- pma

വായിക്കുക: , ,

Comments Off on ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്

Page 25 of 25« First...10...2122232425

« Previous Page « ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു
Next » പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha