ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ തീപ്പിടുത്തം ; 37 പേർ മരിച്ചു

December 24th, 2017

fire-philipines‌_epathram

മാനില : ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 37 പേർ മരിച്ചു. മാളിന്റെ നാലാം നിലയിൽ നിന്ന് ശനിയാഴ്ച രാവിലെയോടെയാണ് തീ ഉയർന്നത്. തുടർന്ന് നിരവധി ആളുകൾ മാളിനുള്ളിൽ അകപ്പെട്ടു. മാളിന്റെ ഏറ്റവും മുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നു.

തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായിട്ടില്ല. നാലാം നിലയിലെ തുണിയും തടിയുൽപ്പന്നങ്ങളും വിൽക്കുന്ന കടകളിൽ നിന്നുണ്ടായ തീപ്പിടുത്തം പതുക്കെ മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ തീപ്പിടുത്തം ; 37 പേർ മരിച്ചു

കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്

May 28th, 2017

mary-nursing-jesus-epathram
മനില : കാറുകളിലെ മതപരമായ ചിഹ്ന ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ ടുത്തി ഫിലി പ്പീന്‍സ് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദൈവ വിശ്വാസ ത്തിന്റെ ഭാഗ മായി കാറു കളിലെ റിയര്‍ വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും സ്ഥാപി ക്കാറുള്ള ജപ മാല, കുരിശ്, കൊന്ത എന്നിവ നീക്കണം എന്നാണ് അധി കൃത രുടെ നിര്‍ദ്ദേശം. വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങള്‍ക്ക് തടയിട്ട് യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു ന്നതി ന്റെ ഭാഗ മായാ ണ് പുതിയ നടപടി. ഇത്തരം മത ചിഹ്നങ്ങള്‍ ഡ്രൈവര്‍ മാരുടെ ശ്രദ്ധ തെറ്റിച്ച് അപകട ങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണ് വിലക്ക്.

മാത്രമല്ല ഡ്രൈവിംഗി നിട യിലെ ഭക്ഷണം കഴിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മേക്ക് അപ്പ് എന്നിവ യും നിരോധിച്ചു എന്നും നാഷ്ണല്‍ റെഗുലേറ്ററി ഏജന്‍സി വക്താവ് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ത്തിന്ന് എതിരെ വിവിധ കോണു കളില്‍ നിന്ന് പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഫിലി പ്പീന്‍സി ലെ വിവിധ കത്തോലിക്ക സഭകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 10 കോടി ജന സംഖ്യ യുള്ള ഫിലിപ്പീന്‍സില്‍ 80 ശത മാനം ജനങ്ങളും ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.

- pma

വായിക്കുക: , , , ,

Comments Off on കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്


« കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു
വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha